---
title: "'വർണ്ണച്ചിറകുകൾ' വിരിഞ്ഞു; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി"
english_title: "Kunnummal Block Panchayat Disabled Arts Festival was a highlight"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/319203/kunnummal-block-panchayat-disabled-arts-festival-was-a-highlight"
published_at: "2025-10-07T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4be87596f4_gbvbvb.jpg"
keywords: []
---

# 'വർണ്ണച്ചിറകുകൾ' വിരിഞ്ഞു; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി

> **Lead Summary:** **കക്കട്ടിൽ:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'വർണ്ണച്ചിറകുകൾ' പാതിരിപ്പറ്റ യുപി സ്കൂളിൽ അരങ്ങേറി. ഭിന്നശേഷി കുട്ടികളുടെ സർഗ്ഗവാസനകൾക്ക് വേദി ഒരുക്കിയ കലോത്സവം ഏറെ ശ്രദ്ധേയമായി.

## Article Content

**കക്കട്ടിൽ:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'വർണ്ണച്ചിറകുകൾ' പാതിരിപ്പറ്റ യുപി സ്കൂളിൽ അരങ്ങേറി. ഭിന്നശേഷി കുട്ടികളുടെ സർഗ്ഗവാസനകൾക്ക് വേദി ഒരുക്കിയ കലോത്സവം ഏറെ ശ്രദ്ധേയമായി.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. ചന്ദ്രി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായിരുന്നു.

വിവിധ പഞ്ചായത്ത് പ്രസിഡ ൻമാരായ വി കെ റീത്ത, ബാ ബു കാട്ടാളി, ഒ ടി നഫീസ, ഒപി ഷിജിൽ. ബ്ലോക്ക് സ്ഥിരം സമി തി അധ്യക്ഷ എൻ കെ ലീല, സുനിൽ, ബിന, പി വിശ്വൻ, ഗീത രാജൻ, ഷമീന, കെ കൈരളി, സക്കീന എന്നിവർ സംസാരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം പി കുഞ്ഞിരാമൻ സ്വാഗതവും സിഡി പിഒ സിൻജു നന്ദിയും പ റഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/319203/kunnummal-block-panchayat-disabled-arts-festival-was-a-highlight)