---
title: "കാട്ടുമൃഗങ്ങൾ കുടി ഇറങ്ങട്ടെ; കുറ്റ്യാടി - നാളികേര പാർക്കിന് 2.5 കോടി രൂപ അനുവദിച്ചു "
english_title: "An amount of `2.5 crore has been sanctioned for Kuttyadi-Coconut Park"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/31935/an-amount-of-25-crore-has-been-sanctioned-for-kuttyadi-coconut-park"
published_at: "2022-03-15T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230994ebb995_coconut park.jpg"
keywords: []
---

# കാട്ടുമൃഗങ്ങൾ കുടി ഇറങ്ങട്ടെ; കുറ്റ്യാടി - നാളികേര പാർക്കിന് 2.5 കോടി രൂപ അനുവദിച്ചു 

> **Lead Summary:** **കുറ്റ്യാടി : **നാളീകേര കർഷകരുടെ വലിയ സ്വപ്നത്തിന് ഒടുവിൽ ചിറക് മുളയ്ക്കുന്നു. ഇനി ഇവിടെ നിന്ന് കാട്ട് മൃഗങ്ങൾ കുടിയിറങ്ങേണ്ടി വരും. മണിമലയിലെ കുറ്റ്യാടി - നാളികേര പാർക്കിന് 2.5 കോടി രൂപ അനുവദിച്ചു.

## Article Content

**കുറ്റ്യാടി : **നാളീകേര കർഷകരുടെ വലിയ സ്വപ്നത്തിന് ഒടുവിൽ ചിറക് മുളയ്ക്കുന്നു. ഇനി ഇവിടെ നിന്ന് കാട്ട് മൃഗങ്ങൾ കുടിയിറങ്ങേണ്ടി വരും. മണിമലയിലെ കുറ്റ്യാടി - നാളികേര പാർക്കിന് 2.5 കോടി രൂപ അനുവദിച്ചു.

കെ എസ് ഐ ഡി സി ക്കാണ് തുക അനുവദിച്ചത്. നാളികേര പാർക്ക് കാടുപിടിച്ച് കാട്ടുമൃഗങ്ങളുടെ ആവാസസ്ഥാനമായി മാറി പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വ്യവസായ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

തുക അനുവദിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിനും , വ്യവസായ പാർക്കിന് എല്ലാ വിധ സഹകരണവും നൽകിവരുന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനും നന്ദി എം എൽ എ രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/31935/an-amount-of-25-crore-has-been-sanctioned-for-kuttyadi-coconut-park)