---
title: "നെല്ലിലായ് കുടിവെള്ള പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു "
english_title: "Minister Muhammad Riyaz inaugurated the Nellilai drinking water project"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/320110/minister-muhammad-riyaz-inaugurated-the-nellilai-drinking-water-project"
published_at: "2025-10-11T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea97b1270e0_12.jpg"
keywords: []
---

# നെല്ലിലായ് കുടിവെള്ള പദ്ധതി  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടി ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ നെല്ലിലായ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: **കായക്കൊടി ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ നെല്ലിലായ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. തൊണ്ണൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് നെല്ലിലായ് കുടിവെള്ള പദ്ധതി.

ചടങ്ങിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ പി ഷിജിൽ, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, ക്ഷേമകാര്യം ചെയർപേഴ്‌സൺ സരിത മുരളി, വാർഡ് മെമ്പർ ജലജ, കായക്കൊടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്റ് എഞ്ചിനിയർ എ പ്രിയദർശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/320110/minister-muhammad-riyaz-inaugurated-the-nellilai-drinking-water-project)