---
title: "വോളിമേള 2025; വോളി ടീം കായക്കൊടി ചാമ്പ്യന്മാർ"
english_title: "Volleyball Festival 2025; Volleyball team Kayakodi champions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/320397/volleyball-festival-2025-volleyball-team-kayakodi-champions"
published_at: "2025-10-13T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ece9a89d0ce_gghhf.jpg"
keywords: []
---

# വോളിമേള 2025; വോളി ടീം കായക്കൊടി ചാമ്പ്യന്മാർ

> **Lead Summary:** **കായക്കൊടി: [** ശ്രീ.വി.പി.ചാത്തു സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും മഠത്തുംകുനി കുഞ്ഞമ്മത് ഹാജി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രൈസ് മണിടൂർണ്ണമെൻ്റിൽ ആതിഥേയരായ വോളി ടീം കായക്കൊടി ജേതാക്കളായി. ഏകപക്ഷീയമായ 3 സെറ്റുകൾക്ക് സൈക്കാട് കുറ്റ്യാടിയെയാണ് പരാജയപ്പെടുത്തിയത്.

## Article Content

**കായക്കൊടി: [** ശ്രീ.വി.പി.ചാത്തു സ്‌മാരക വിന്നേഴ്‌സ് ട്രോഫിക്കും മഠത്തുംകുനി കുഞ്ഞമ്മത് ഹാജി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രൈസ് മണിടൂർണ്ണമെൻ്റിൽ ആതിഥേയരായ വോളി ടീം കായക്കൊടി ജേതാക്കളായി. ഏകപക്ഷീയമായ 3 സെറ്റുകൾക്ക് സൈക്കാട് കുറ്റ്യാടിയെയാണ് പരാജയപ്പെടുത്തിയത്.

കെ. പി.അജ്നാസ്, പി. അമ്മത് മാസ്റ്റർ, എം.സിഷമീം,വി.പി സന്തോഷ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. സമാപനചടങ്ങിൽ എം.കെ.ശശി അദ്ധ്യക്ഷനായി. ടി.സൈനുദീൻ സ്വാഗതം പറഞ്ഞു. വിന്നേഴ്സിനുള്ള ട്രോഫി വി.പിസന്തോഷും റണ്ണേഴ്സിനുള്ള ട്രോഫി എ.കെമൊയ്തുവും നൽകി. വോളി ടീം ക്യാപ്റ്റൻ മുഹമ്മദ് ട്രോഫി ഏറ്റുവാങ്ങി. വിവിധ വ്യക്തിഗത വിജയികൾക്ക് യു.വി.വിനോദൻ മാസ്റ്റർ, വി.പിഅനീഷ്, അഭിഷേക് ഹാഫിസ് പോന്നേരി, വി.പി ജോണി, മനോജ് പീലി എന്നിവർ ഉപഹാരങ്ങൾ നൽകി. കെ പി അജനാസ് സ്പോൺസർ ചെയ്ത വെടിക്കെട്ടും നാസിക്ഡോളും മനോജ് പീലി സ്പോൺസർ ചെയ്ത ഗാനമേളയും പരിപാടിക്ക് ഉൽസവഛായ പകർന്നു.

വി.പി സുരേന്ദ്രൻ മാസ്റ്റർ, സൈനുദ്ദീൻ തെറ്റത്ത്, സാലിഹ്, സി.കെ.ജലീൽ, സലീ പയപ്പറ്റ, എ.പി.സലാം ഹരിപ്രസാദ്, ഷഫീഖ് പരപ്പുമ്മൽ, അഷ്‌റഫ് കല്ലിടുക്കിൽ, അബ്‌ദു റഹ്‌മാൻ പ്ലാസ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/320397/volleyball-festival-2025-volleyball-team-kayakodi-champions)