---
title: "'ഇരുട്ട്' ; താഴെ കരിങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീഴുന്നത് പതിവായതായി പരാതി"
english_title: "'Darkness'; Complaints that power lines frequently break and fall in Karingad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/322528/darkness-complaints-that-power-lines-frequently-break-and-fall-in-karingad"
published_at: "2025-10-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fc9a08a8c0d_EDRFRTS.jpg"
keywords: []
---

# 'ഇരുട്ട്' ; താഴെ കരിങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീഴുന്നത് പതിവായതായി പരാതി

> **Lead Summary:** കുറ്റ്യാടി:**[** വൈദ്യുതി ലൈൻ ഇടക്കിടെ പൊട്ടി വീഴുന്നതിനാൽ തൊട്ടിൽപാലം താഴെ കരിങ്ങാട് ഭാഗം മിക്ക ദിവസങ്ങളിലും ഇരുട്ടിൽ ആവുന്നതായി പരാതി.റോഡ് ക്രോസ് ചെയ്യുന്ന ലൈനായതിനാൽ റോഡിൻ്റെ മുകളിലാണ് ലൈൻ വീഴുന്നത് .

## Article Content

കുറ്റ്യാടി:**[** വൈദ്യുതി ലൈൻ ഇടക്കിടെ പൊട്ടി വീഴുന്നതിനാൽ തൊട്ടിൽപാലം താഴെ കരിങ്ങാട് ഭാഗം മിക്ക ദിവസങ്ങളിലും ഇരുട്ടിൽ ആവുന്നതായി പരാതി.റോഡ് ക്രോസ് ചെയ്യുന്ന ലൈനായതിനാൽ റോഡിൻ്റെ മുകളിലാണ് ലൈൻ വീഴുന്നത് .

\കൂടാതെ പോസ്റ്റിൽ ഘടിപ്പിച്ചി രിക്കുന്ന സ്റ്റേ വയർ അയഞ്ഞതിനാൽ കാറ്റിൽ ഇളകി ലൈനിൽ തട്ടി തീപ്പൊരി ഉണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ലൈനിൽ കാടുപിടിച്ച് കിടക്കുന്നുമുണ്ട്. ലൈൻ പൊട്ടിവീണ് ആർക്കെങ്കിലും ഷോക്കേറ്റാലേ അധികൃതർ കണ്ണുതുറക്കു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/322528/darkness-complaints-that-power-lines-frequently-break-and-fall-in-karingad)