---
title: "പ്രതിഷേധം ശക്തം; കണ്ടോത്ത് കുനി തോട് നിയമം ലംഘിച്ച് നിർമ്മാണം, പ്രതിഷേധവുമായി പരിസ്ഥിതി സംരക്ഷണ സമിതി"
english_title: "Environmental Protection Committee protests against illegal construction of Kandoth Kuni Thod"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/322872/environmental-protection-committee-protests-against-illegal-construction-of-kandoth-kuni-thod"
published_at: "2025-10-27T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff868e13909_kuttadi.jpg"
keywords: []
---

# പ്രതിഷേധം ശക്തം; കണ്ടോത്ത് കുനി തോട് നിയമം ലംഘിച്ച് നിർമ്മാണം, പ്രതിഷേധവുമായി പരിസ്ഥിതി സംരക്ഷണ സമിതി

> **Lead Summary:** **കണ്ടോത്ത് കുനി(നരിപ്പറ്റ): **കണ്ടോത്ത് കുനി തോടിന് കുറുകെ അനധികൃതമായി നിർമ്മിച്ച അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയ പൊളിച്ചുനീക്കാത്തത് വിവാദമാകുന്നു.

## Article Content

**കണ്ടോത്ത് കുനി(നരിപ്പറ്റ): **കണ്ടോത്ത് കുനി തോടിന് കുറുകെ അനധികൃതമായി നിർമ്മിച്ച അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയ പൊളിച്ചുനീക്കാത്തത് വിവാദമാകുന്നു.

ഈ നിർമ്മാണം നിയമവിരുദ്ധമാണെന്ന് തഹസിൽദാറും പഞ്ചായത്ത് അധികൃതരും രേഖാമൂലം അറിയിച്ചിട്ടും, നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ട് പോവുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി നടത്തിപ്പോരുന്ന ഈ തോട് കൈയ്യേറ്റം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് കണ്ടോത്ത് കുനി പരിസ്ഥിതി സംരക്ഷണ സമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/322872/environmental-protection-committee-protests-against-illegal-construction-of-kandoth-kuni-thod)