---
title: "തൊഴിലാളികൾക്ക് ഒപ്പം; കുറ്റ്യാടിയിൽ  എഐടിയുസി സ്ഥാപക ദിനം ആഘോഷിച്ചു"
english_title: "AITUC Foundation Day celebrated in Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/323660/aituc-foundation-day-celebrated-in-kuttiady"
published_at: "2025-10-31T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904b432b7fd6_aitu.jpg"
keywords: []
---

# തൊഴിലാളികൾക്ക് ഒപ്പം; കുറ്റ്യാടിയിൽ  എഐടിയുസി സ്ഥാപക ദിനം ആഘോഷിച്ചു

> **Lead Summary:** **കുറ്റ്യാടി : **എഐടിയുസി സ്ഥാപക ദിനം കുറ്റ്യാടിയിൽ ആഘോഷിച്ചു. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ സഘടനയായ എ ഐ ടി യു സി യുടെ നൂറ്റി അഞ്ചാം സ്ഥാപക ദിനാഘോഷം ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .

## Article Content

**കുറ്റ്യാടി : **എഐടിയുസി സ്ഥാപക ദിനം കുറ്റ്യാടിയിൽ ആഘോഷിച്ചു. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ സഘടനയായ എ ഐ ടി യു സി യുടെ നൂറ്റി അഞ്ചാം സ്ഥാപക ദിനാഘോഷം ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .

കെ ചന്ദ്രമോഹനൻ ,പി ഭാസ്കരൻ, കെ പി നാണു പ്രസംഗിച്ചു . ഇന്ത്യാ ഗവൺ മെന്റിന്റെ തൊഴിൽ വകുപ്പ് മുന്നോട്ട് വെച്ച ശ്രം ശക്തി നീതി, എന്ന കരട് നിർദേശം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും എതിരാണ് . മനു സ്മൃതിയെ അടിസ്ഥാനമാക്കിയുള്ള കരട് നിർദ്ദേശങ്ങ ൾ പൗരാണിക കാലത്തേക്ക് തൊഴിലാളികളെ കൊണ്ട് പോകുന്നതാണ്. തൊഴിലാളി വർഗ്ഗം ഒറ്റകെട്ടായി ചെറുത്ത് തോൽപിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പറഞ്ഞു. ചടങ്ങിൽ ചന്ദ്ര മോഹനൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/323660/aituc-foundation-day-celebrated-in-kuttiady)