---
title: "ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം"
english_title: "Scooter rider attacks KSRTC bus in Thottilpalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/324485/scooter-rider-attacks-ksrtc-bus-in-thottilpalam"
published_at: "2025-11-05T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b36143d039_fhdtf.jpg"
keywords: []
---

# ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം

> **Lead Summary:** തൊട്ടില്‍പ്പാലം: **[** കെഎസ്ആര്‍ടിസി ബസിനു നേരെ അജ്ഞാതന്റെ ആക്രമണം. കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലത്തേക്ക് വരികയായിരുന്ന ബസിന് നേരെ വടക്കുമ്പാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസിന്റെ പിന്‍വശത്തെ വലതുഭാഗത്തുള്ള ചില്ല് തകർന്നിട്ടുണ്ട് .

## Article Content

തൊട്ടില്‍പ്പാലം: **[** കെഎസ്ആര്‍ടിസി ബസിനു നേരെ അജ്ഞാതന്റെ ആക്രമണം. കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലത്തേക്ക് വരികയായിരുന്ന ബസിന് നേരെ വടക്കുമ്പാട് സ്‌കൂളിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ബസിന്റെ പിന്‍വശത്തെ വലതുഭാഗത്തുള്ള ചില്ല് തകർന്നിട്ടുണ്ട് .

പിന്‍വശമായതിനാല്‍ ആരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവര്‍ക്ക് വ്യക്തമല്ല . കറുത്ത സ്‌കൂട്ടറില്‍ വന്നയാളാണ് ബസിന് നേരെ കല്ലെറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞതായി ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/324485/scooter-rider-attacks-ksrtc-bus-in-thottilpalam)