---
title: "കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ"
english_title: "Garbage dumps are filling up"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/326057/garbage-dumps-are-filling-up"
published_at: "2025-11-15T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691838d70663f_waste.jpeg"
keywords: []
---

# കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

> **Lead Summary:** കുറ്റ്യാടി : **[** നഗരത്തിലെ പ്രധാന പാതകളിലൊന്നായ റിവർ റോഡിൽ ചാക്കുകളിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. റോഡിന്റെ ഓരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് പിന്നിലുമാണ് പ്രധാനമായും മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നത് .

## Article Content

കുറ്റ്യാടി : **[** നഗരത്തിലെ പ്രധാന പാതകളിലൊന്നായ റിവർ റോഡിൽ ചാക്കുകളിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. റോഡിന്റെ ഓരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് പിന്നിലുമാണ് പ്രധാനമായും മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നത് .

മീൻ മാർക്കറ്റും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ പ്രദേശത്താണ് ആളുകൾ നിരുത്തരവാദപരമായി മാലിന്യം ഉപേക്ഷിക്കുന്നത്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന ഈ മാലിന്യം കാരണം പരിസരമാകെ അസഹനീയമായ ദുർഗന്ധമാണ്. ഇതുമൂലം ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നവർ പോലും ദുരിതത്തിലാണ്.

മാലിന്യം പെരുകിയതോടെ ഈ സ്ഥലം ഇപ്പോൾ കൊതുകുകളുടെയും ഈച്ചകളുടെയും കേന്ദ്രമായി മാറിയെന്നും രോഗങ്ങൾ പടരാനുള്ള സാധ്യത വർധിച്ചെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. അധികൃതർ ഉടൻ ഇടപെട്ട് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/326057/garbage-dumps-are-filling-up)