---
title: " ഭക്ഷണത്തിലെ  പഴക്കം ; മണിമല  ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക്  യുവജന മാർച്ച്  സംഘടിപ്പിച്ച്  ഡി വൈ എഫ് .ഐ "
english_title: "Active Planet Park, Food Staleness, Youth March"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/327106/active-planet-park-food-staleness-youth-march"
published_at: "2025-11-21T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692027cbd97e4_dfyi.jpg"
keywords: []
---

#  ഭക്ഷണത്തിലെ  പഴക്കം ; മണിമല  ആക്ടിവി പ്ലാനറ്റ് പാർക്കയിലേക്ക്  യുവജന മാർച്ച്  സംഘടിപ്പിച്ച്  ഡി വൈ എഫ് .ഐ 

> **Lead Summary:** **വേളം** :**[ ** മണിമലയിലെ ആക്ടിവി പ്ലാനറ്റ് പാർക്കിൽ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ദുർഗന്ധവും രുചി വ്യത്യാസവും വന്ന സംഭവത്തിൽ സമഗ്രമായ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ വേളം മേഖല കമ്മിറ്റി നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു.

## Article Content

**വേളം** :**[ ** മണിമലയിലെ ആക്ടിവി പ്ലാനറ്റ് പാർക്കിൽ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ദുർഗന്ധവും രുചി വ്യത്യാസവും വന്ന സംഭവത്തിൽ സമഗ്രമായ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ വേളം മേഖല കമ്മിറ്റി നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു.

നിലവാരമുള്ള ഭക്ഷണ പദാർഥങ്ങൾ വിതരണം ചെയ്യണമെന്നും തുടർച്ചയായി ഫുഡ് സേഫ്റ്റി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഡി വൈ എഫ്‌ ഐ ജില്ലാ ജോയിൻ്റെ സെക്രട്ടറി എം കെ നികേഷ്. ഉദ്ഘാടനം ചെയ്തു. വി കെ ദിപിലേഷ്  അധ്യക്ഷപദവി അല്കരിച്ചു . സെക്രട്ടറി പി എം കുമാരൻ, സിപിഐ എം വേളം ലോക്കൽ ശരൺ റാം, ദിപിൻ രാഗ്, സി അനി ഷ്, അഞ്ജന, പി വി ആദിത്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പിപി അർജുൻ രാജ് സ്വാഗതം അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/327106/active-planet-park-food-staleness-youth-march)