---
title: "തളീക്കരയിൽ വീട്ടമ്മയെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "suicide, kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/327946/suicide-kuttiadi-new"
published_at: "2025-11-26T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692690d26d401_kuttiyadi.jpg"
keywords: []
---

# തളീക്കരയിൽ വീട്ടമ്മയെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കുറ്റ്യാടി: **തളീക്കരയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .

## Article Content

**കുറ്റ്യാടി: **തളീക്കരയിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് .

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം . വീട്ടിലെ അടുക്കളയുടെ പുറക് വശത്തായി ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ ശരീരം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു .

ഷീബയെ ഉടനെ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് നാട്ടുകാർ പറയുന്നത് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ട് നൽകും .ഭർത്താവ് : ആയിനുകുന്നുമ്മൽ ശശി , മക്കൾ: അശ്വതി , അക്ഷയ്

**
**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/327946/suicide-kuttiadi-new)