---
title: "ഷീബയുടെ മരണത്തിൽ ഞെട്ടി നാട്; ഭർതൃവീട്ടിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു"
english_title: "Death, Sheeba, Housewife, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/328047/death-sheeba-housewife-kuttiadi"
published_at: "2025-11-26T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926ebbfcd1bf_kuttyaaadi.jpeg"
keywords: []
---

# ഷീബയുടെ മരണത്തിൽ ഞെട്ടി നാട്; ഭർതൃവീട്ടിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **കുറ്റ്യാടി: **ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വൃത്തമെടുത്ത മകൻ മാലയൂരി അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. തളീക്കരയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷീബയുടെ മൃതദേഹം സംസ്കരിച്ചു.

## Article Content

**കുറ്റ്യാടി: **ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വൃത്തമെടുത്ത മകൻ മാലയൂരി അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. തളീക്കരയിൽ ഭർതൃവീട്ടിൽ ജീവനൊടുക്കിയ ഷീബയുടെ മൃതദേഹം സംസ്കരിച്ചു.

പട്ടർകുളങ്ങര സ്വദേശി ആയിനുകുന്നുമ്മൽ ഷീബ(43)നെയാണ് ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിലെ അടുക്കളയുടെ പുറക് വശത്തായി ജനാലയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഷീബയുടെ ശരീരം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു .

കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് നാട്ടുകാർ പറയുന്നത് . കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാല് മണിയോടെ ഭർതൃവീട്ടിൽ എത്തിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷം അഞ്ചുമണിയോടെ സംസ്കരിച്ചു.

ഭർത്താവ് : ആയിനുകുന്നുമ്മൽ ശശി , മക്കൾ: അശ്വതി , അക്ഷയ്

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/328047/death-sheeba-housewife-kuttiadi)