---
title: "'ഭാരത'ത്തിൽ ഒന്നാമത് ; ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ദേവരാഗ്"
english_title: "Devaraag wins first place in Hindi speech"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/328133/devaraag-wins-first-place-in-hindi-speech"
published_at: "2025-11-27T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927e03543c2d_kuttyadi.jpg"
keywords: []
---

# 'ഭാരത'ത്തിൽ ഒന്നാമത് ; ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി ദേവരാഗ്

> **Lead Summary:** **കക്കട്ടിൽ:** ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി വട്ടോളി സംസ്കൃതം ഹൈസ്ക്‌കൂളിലെ എൽ.എസ്.ദേവരാഗ്.

## Article Content

**കക്കട്ടിൽ:** ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി വട്ടോളി സംസ്കൃതം ഹൈസ്ക്‌കൂളിലെ എൽ.എസ്.ദേവരാഗ്.

'ഭാരത'മായിരുന്നു പ്രസംഗ വിഷയം. രാഷ്ട്രത്തിന്റെ പൈതൃകത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും രാഷ്ട്രനേതാക്കളെയും പറ്റിയുള്ള ദേവരാജിന്റെ പ്രസംഗം സദസ്സിനെ ആകർഷിച്ചു.

വട്ടോളി തുണ്ടിയിൽ ഷാജി-ലെന ദമ്പതിമാരുടെ മകനാണ് ആറാം ക്ലാസ് കാരനായ ഈ പ്രതിഭ. കുന്നുമ്മൽ ഉപജില്ലയിൽ നിന്നു തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം നേടിയ ദേവരാഗിന്റ ജില്ലയിലെ രണ്ടാമത്തെ മത്സരമാണിത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/328133/devaraag-wins-first-place-in-hindi-speech)