---
title: "നേരിന്റെ നേതാവിനെ  ഓർത്ത്; അന്തരിച്ച കൊയിലാണ്ടി മുൻ എംഎല്‍എ കാനത്തില്‍ ജമീലയെ അനുസ്മരിച്ച് ജന്മനാട്"
english_title: "Former MLA Kanathil Jameela remembered in his hometown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/329554/former-mla-kanathil-jameela-remembered-in-his-hometown"
published_at: "2025-12-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932b0bb6751f_jamila.jpg"
keywords: []
---

# നേരിന്റെ നേതാവിനെ  ഓർത്ത്; അന്തരിച്ച കൊയിലാണ്ടി മുൻ എംഎല്‍എ കാനത്തില്‍ ജമീലയെ അനുസ്മരിച്ച് ജന്മനാട്

> **Lead Summary:** കുറ്റ്യാടി:**[ **അന്തരിച്ച കൊയിലാണ്ടി മുൻ എംഎല്‍എ കാനത്തില്‍ ജമീലയെ ജന്മനാട് അനുസ്മരിച്ചു. ചെറിയകുമ്പളം പൗരാവലിയുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ചങ്ങാരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് നസീര്‍ ആനേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി:**[ **അന്തരിച്ച കൊയിലാണ്ടി മുൻ എംഎല്‍എ കാനത്തില്‍ ജമീലയെ ജന്മനാട് അനുസ്മരിച്ചു. ചെറിയകുമ്പളം പൗരാവലിയുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ചങ്ങാരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് നസീര്‍ ആനേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തികഞ്ഞ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയും ജനപ്രിയ നേതാവുമായിരുന്നു കാനത്തില്‍ ജമീലയെന്ന് അദ്ദേഹം പറഞ്ഞു. സെഡ്.എ. സല്‍മാന്‍ അധ്യക്ഷത വഹിച്ചു. വി.എം. മൊയ്തു,ടി.കെ.കെ. മുഹമ്മദ്, മേനിക്കണ്ടി അബ്ദുല്ല, വി. സൂപ്പി, എം. മഹമൂദ്, കെ. സാദത്ത്, ഉബൈദ് വാഴയില്‍, പി.എസ്. പ്രവീണ്‍ കുമാര്‍, ടി.കെ.ആയിഷ, കെ.എം. അഭിജിത് , പി.കെ. നവാസ്, വി.ടി. ആലി, പുതുക്കോട്ട് രവീന്ദ്രന്‍, എം.ശരീഫ എന്നിവര്‍ സംസാരിച്ചു. ബല്‍രാജ് സ്വാഗതവും എന്‍. ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/329554/former-mla-kanathil-jameela-remembered-in-his-hometown)