---
title: "തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം"
english_title: "Bhagat Singh Political Forum protests against job guarantee scheme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/332021/bhagat-singh-political-forum-protests-against-job-guarantee-scheme"
published_at: "2025-12-19T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6945358d3c8b6_MIKE.jpg"
keywords: []
---

# തൊഴിലുറപ്പ് അട്ടിമറി: കുറ്റിയാടിയിൽ പ്രതിഷേധവുമായി ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം

> **Lead Summary:** കുറ്റ്യാടി**[:**മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം പ്രതിഷേധിച്ചു. കേന്ദ്രഫണ്ട് വിഹിതം 60 ശതമാനമാക്കി കുറച്ചു സംസ്‌ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നീക്കത്തെ ചെറുക്കണമെന്നും പ്രതിഷേധത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി**[:**മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഭഗത് സിങ് പൊളിറ്റിക്കൽ ഫോറം പ്രതിഷേധിച്ചു. കേന്ദ്രഫണ്ട് വിഹിതം 60 ശതമാനമാക്കി കുറച്ചു സംസ്‌ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നീക്കത്തെ ചെറുക്കണമെന്നും പ്രതിഷേധത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ചടങ്ങിൽ സിപിഐ (എംഎൽ) റെഡ് സ്‌റ്റാർ സംസ്‌ഥാന കമ്മിറ്റി അംഗം കെ.ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. ബിപിഎഫ് സം സ്‌ഥാന കമ്മിറ്റി അംഗം ടി.നാരായണൻ വട്ടോളി അധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, കെ.ജയമോഹൻ, ഡൽഹി കേളപ്പൻ, സുധീർ പ്രകാശ്, കെ.കെ.രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/332021/bhagat-singh-political-forum-protests-against-job-guarantee-scheme)