---
title: "ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി"
english_title: "Steps taken to renovate the Poothampara-Pakramthalam road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/332184/steps-taken-to-renovate-the-poothampara-pakramthalam-road"
published_at: "2025-12-20T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946838bb4d86_greeen.jpg"
keywords: []
---

# ഗതാഗതം നിലച്ചു; പൂതംപാറ-പക്രംതളം റോഡ് നവീകരിക്കാൻ നടപടിയായി

> **Lead Summary:** തൊട്ടില്‍പാലം:**[** തകര്‍ന്നു കിടക്കുന്ന പൂതംപാറ- ചുരണി-പക്രംതളം റോഡു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഗതാഗതം നിലച്ചിട്ട് വര്‍ഷങ്ങളായി വയനാട്ടിലേക്കു ആകെയുള്ള ബദല്‍ റോഡാണിത്. പുതംപാറ മുതല്‍ ചൂരണി വരെ മൂന്നര കിലോമീറ്റര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചുരള്ള ഭാഗത്തു യാതൊരുവിധ അറ്റ കുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.

## Article Content

തൊട്ടില്‍പാലം:**[** തകര്‍ന്നു കിടക്കുന്ന പൂതംപാറ- ചുരണി-പക്രംതളം റോഡു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഗതാഗതം നിലച്ചിട്ട് വര്‍ഷങ്ങളായി വയനാട്ടിലേക്കു ആകെയുള്ള ബദല്‍ റോഡാണിത്. പുതംപാറ മുതല്‍ ചൂരണി വരെ മൂന്നര കിലോമീറ്റര്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചുരള്ള ഭാഗത്തു യാതൊരുവിധ അറ്റ കുറ്റപ്പണികളും നടത്തിയിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്.

ഗതാഗതം നിലച്ചതോടെ പ്രദേശവാസികള്‍ പലരും വീടൊഴിഞ്ഞു. കാട്ടുമൃഗശല്യം രുക്ഷമായ പ്രദേശമാണിത്. റോഡ് സൗകര്യം ഇല്ലാതെ വന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്താനും പ്രയാസമാണ്. അതേസമയം നവകേരള സദസ്സില്‍ ഉള്‍പ്പെടുത്തി റോഡ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി നവീകരണത്തിന് 7 കോടി രൂപ റോഡിന് അനുവദിച്ചിട്ടുണ്ടെന്ന് ഇ.കെ.വിജയന്‍ എംഎല്‍എയുടെ ഓഫിസില്‍ നിന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/332184/steps-taken-to-renovate-the-poothampara-pakramthalam-road)