---
title: "കുറ്റ്യാടിയിൽ  അപകട ഭീഷണി ഉയർത്തി ഇലക്ട്രിക്പോസ്റ്റ്"
english_title: "Electric Post raises danger threat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/334079/electric-post-raises-danger-threat"
published_at: "2025-12-31T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6954ffb49da5e_post.jpg"
keywords: []
---

# കുറ്റ്യാടിയിൽ  അപകട ഭീഷണി ഉയർത്തി ഇലക്ട്രിക്പോസ്റ്റ്

> **Lead Summary:** കുറ്റ്യാടി**[:**കുറ്റ്യാടി ജംഗ്ഷനിൽ നിന്നും മരുതോങ്കര റോഡി ലെ നടപ്പാതയിലേക്ക് കയറു ന്ന ഭാഗത്തെ ഇലക്ട്രിക്പോസ്റ്റിന്റെ അടിഭാഗം തകർന്ന വിള്ളൽ വീണ നിലയിൽ.

## Article Content

കുറ്റ്യാടി**[:**കുറ്റ്യാടി ജംഗ്ഷനിൽ നിന്നും മരുതോങ്കര റോഡി ലെ നടപ്പാതയിലേക്ക് കയറു ന്ന ഭാഗത്തെ ഇലക്ട്രിക്പോസ്റ്റിന്റെ അടിഭാഗം തകർന്ന വിള്ളൽ വീണ നിലയിൽ.

നാദാപുരം, മരുതോങ്കര, തൊട്ടിൽ പാലം ഭാഗങ്ങളിൽ നിന്നും പേരാമ്പ്ര ഭാഗങ്ങളി ലേക്ക് പോകുന്ന വാഹനങ്ങ ൾ ജംഗ്ഷൻ അരികിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്റിനെ തൊടുന്ന രീതിയിലാണ് കടന്ന്പോകുന്നത്. നടപ്പാതയിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള ഏക വഴിയാണ് ഭീഷണിയുയർത്തുന്നത്.

ഇവിടെയുള്ള ഹോംഗാർഡുകളുടെ സമയോചിതമാ യ ഇടപെടൽ മാത്രമാണ്പല അപകടങ്ങളിൽ നിന്നും ജനങ്ങൾക്ക് രക്ഷയാവുന്നത്. വാ ഹനങ്ങൾ വളവു തിരിയുന്നിടത്താണ്കൈവരിയിൽ നിന്നറോ ഡിലേക്കിറങ്ങാൻ വഴി നിർമിച്ചി രിക്കുന്നത്.

പുതുതായി ടൗണിൽ നിർമിച്ച നടപ്പാത വീതി കൂട്ടിയത് റോഡിന്റെ വിസ്താരം കുറച്ചാണെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/334079/electric-post-raises-danger-threat)