---
title: " വായന പന്തൽ ; വട്ടോളി ദേശീയ ഗ്രന്ഥശാലയിൽ വായന പന്തൽ  എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Vattoli National Library inaugurated the reading pavilion"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/334532/vattoli-national-library-inaugurated-the-reading-pavilion"
published_at: "2026-01-03T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958b9943550c_vayana.jpg"
keywords: []
---

#  വായന പന്തൽ ; വട്ടോളി ദേശീയ ഗ്രന്ഥശാലയിൽ വായന പന്തൽ  എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കക്കട്ടിൽ**[: **വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ മുറ്റത്ത് നിർമിച്ച വായന പന്തൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനുകാലിക പ്രസിദ്ധീകരണം ഉൾപ്പെടെ വായിക്കാൻ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

## Article Content

കക്കട്ടിൽ**[: **വട്ടോളി ദേശീയ ഗ്രന്ഥശാലയുടെ മുറ്റത്ത് നിർമിച്ച വായന പന്തൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആനുകാലിക പ്രസിദ്ധീകരണം ഉൾപ്പെടെ വായിക്കാൻ വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രന്ഥശാലയുടെ 72-ാം വാർഷികത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നു സ്വരൂപിച്ച മൂന്നര ലക്ഷം ചെലവഴിച്ചാണ് പന്തൽ പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് അംഗം കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, സെക്രട്ടറി വി.ഇ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/334532/vattoli-national-library-inaugurated-the-reading-pavilion)