---
title: " പ്രായം വെറും അക്കം മാത്രം ; 103-ാം വയസ്സിൽ ചിരുത മുത്തശ്ശി സിനിമയിലേക്ക്"
english_title: "Aged grandmother to make film debut at 103"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/334545/aged-grandmother-to-make-film-debut-at-103"
published_at: "2026-01-03T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958c7c3397e7_GRANDMAAA.jpg"
keywords: []
---

#  പ്രായം വെറും അക്കം മാത്രം ; 103-ാം വയസ്സിൽ ചിരുത മുത്തശ്ശി സിനിമയിലേക്ക്

> **Lead Summary:** മരുതോങ്കര**[:**നൂറ്റിമൂന്ന് വയസുള്ള ചിരുത മുത്തശ്ശി സിനിമയിലും ഒരു കൈ നോക്കുന്നു. മരുതോങ്കര കള്ളാട് തേങ്ങാ കല്ലുമ്മൽ പ്രദേശങ്ങളിലെ കാർഷിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന മുത്തശ്ശി ഇപ്പോൾ തേങ്ങാ കല്ലുമ്മൽ ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്റെ ചെയർപേഴ്സണാണ്.ഇതിനിടയിലാണ് സിനിമയിൽ അഭിനയിക്കാൻ അവസരമെത്തിയത്. 'കരുണം' എന്ന ഷോർട്ട്

## Article Content

മരുതോങ്കര**[:**നൂറ്റിമൂന്ന് വയസുള്ള ചിരുത മുത്തശ്ശി സിനിമയിലും ഒരു കൈ നോക്കുന്നു. മരുതോങ്കര കള്ളാട് തേങ്ങാ കല്ലുമ്മൽ പ്രദേശങ്ങളിലെ കാർഷിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന മുത്തശ്ശി ഇപ്പോൾ തേങ്ങാ കല്ലുമ്മൽ ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്റെ ചെയർപേഴ്സണാണ്.ഇതിനിടയിലാണ് സിനിമയിൽ അഭിനയിക്കാൻ അവസരമെത്തിയത്. 'കരുണം' എന്ന ഷോർട്ട്

ഫിലിമിലാണ് വേഷമിടുന്നത്. വൃദ്ധജനങ്ങളുടെ കഥ പറയുന്ന ഷോർട്ട് ഫിലിമാണ് കരുണം. സിനിമയിൽ നായക വേഷം അവതരിപ്പിക്കുന്ന ശ്രീധരൻ പട്ടാണിപാറയുടെ അമ്മയായിട്ടാണ് ചിരുത മുത്തശ്ശി വേഷമിടുന്നത്.ഇദ്ദേഹത്തിന് ടെലിഫിലിമിൽ അഭിനയിച്ചതിന് സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

കഥ, നിർമാണം, സംവിധാനം നിർവഹിക്കുന്നത് യുവ കലാകാരൻ ഉണ്ണി ലിജീഷാണ്. ഇദ്ദേഹത്തിന്റ മൂന്നാമത്തെ ഫിലിമാണ് കരുണം. ലഹരിക്കെതിരെ ശബ്ദമുയർത്തുന്ന രണ്ടാമത്തെ ഫിലിമിന് പേരാട്ടം' അവാർഡ് ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/334545/aged-grandmother-to-make-film-debut-at-103)