---
title: "‘ഹൃദയപൂർവം' തുടരും ; കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. പ്രഭാതഭക്ഷണവിതരണം മൂന്നാം വർഷത്തിലേക്ക് "
english_title: "DYFI at Kuttyadi Govt. Taluk Hospital Breakfast delivery to third year"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/33585/dyfi-at-kuttyadi-govt-taluk-hospital-breakfast-delivery-to-third-year"
published_at: "2022-03-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623be8de28726_hridayapoorvam.jpg"
keywords: []
---

# ‘ഹൃദയപൂർവം' തുടരും ; കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. പ്രഭാതഭക്ഷണവിതരണം മൂന്നാം വർഷത്തിലേക്ക് 

> **Lead Summary:** **കുറ്റ്യാടി :** ‘ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. നടത്തുന്ന പ്രഭാതഭക്ഷണവിതരണം മൂന്നാം വർഷത്തിലേക്ക്. കോവിഡിൻ്റെ ഭാഗമായുള്ള അടച്ചിടൽ കാലംമുതലാണ് ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടങ്ങിയത്.

## Article Content

**കുറ്റ്യാടി :** ‘ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ. നടത്തുന്ന പ്രഭാതഭക്ഷണവിതരണം മൂന്നാം വർഷത്തിലേക്ക്. കോവിഡിൻ്റെ ഭാഗമായുള്ള അടച്ചിടൽ കാലംമുതലാണ് ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടങ്ങിയത്.

കോവിഡ് പ്രതിരോധത്തിന്റെ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറ്റുമായാണ് പ്രഭാതഭക്ഷണവിതരണം ആരംഭിച്ചത്.

കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ 17 മേഖലാകമ്മിറ്റികളിലെ 300 യൂണിറ്റ് കമ്മിറ്റികളാണ് ഓരോ ദിവസവുമായി ഭക്ഷണവിതരണം നടത്തുന്നത്.

പ്രഭാതഭക്ഷണവിതരണത്തിന്റെ വാർഷികാഘോഷം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡൻറ് പി.പി. സനീഷ് അധ്യക്ഷനായി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ., കെ.കെ. സുരേഷ്, എ.എം. റഷീദ്, ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി, ഒ.ടി. നഫീസ, എം.കെ. നികേഷ്, വി.ആർ. വിജിത്ത്, കെ. രജിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/33585/dyfi-at-kuttyadi-govt-taluk-hospital-breakfast-delivery-to-third-year)