---
title: "പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി "
english_title: "Devotional Pongala offering was performed at Kunnummal Bhagavathy Temple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/336273/devotional-pongala-offering-was-performed-at-kunnummal-bhagavathy-temple"
published_at: "2026-01-14T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696739bc85bc2_PONGAL.jpg"
keywords: []
---

# പൊങ്കാല സമർപ്പണം; കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ പൊങ്കാല സമർപ്പണം നടത്തി 

> **Lead Summary:** കക്കട്ടിൽ: **[**കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പൊങ്കാല സമർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ഇ.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രസന്നിധിയിൽ പൊങ്കാല അടുപ്പിന് തീ പകർന്നു.

## Article Content

കക്കട്ടിൽ: **[**കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പൊങ്കാല സമർപ്പണത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ഇ.എം. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രസന്നിധിയിൽ പൊങ്കാല അടുപ്പിന് തീ പകർന്നു.

ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണത്തിന് ക്ഷേത്ര ഭാരവാഹികളും മാതൃസമിതി പ്രതിനിധികളും നേതൃത്വം നൽകി.

നീന തറമൽ, ബീന കുളങ്ങരത്ത്, വനജ ഒതയോത്ത് (മാതൃസമിതി ഭാരവാഹികൾ), കെ.ആർ. ബിജു, പ്രകാശൻ തെക്കെടത്ത്, ശശി തറമൽ, റഷീദ് കക്കട്ടിൽ, പി.കെ. സുരേന്ദ്രൻ, പ്രേമ മച്ചിക്കണ്ടി, ഇന്ദിര കുളക്കണ്ടിയിൽ, പ്രസന്ന ഒതയോത്ത്, ജാനു മീത്തലെ പറമ്പത്ത്, ശാന്ത മുഖ്യാറമ്പത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ഉത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വിവിധ ആചാരപരമായ ചടങ്ങുകളും കലാപരിപാടികളും ക്ഷേത്രത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/336273/devotional-pongala-offering-was-performed-at-kunnummal-bhagavathy-temple)