---
title: "തൊഴിലാളി ശ്രേഷ്ഠ അവാർഡ്; കെ.ടി മുരളിക്ക് തൊഴിലാളി കളുടേയും, നാടിൻ്റെയും അഭിനന്ദന പ്രവാഹം"
english_title: "Congratulations to KT Murali from the workers and the country"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/33937/congratulations-to-kt-murali-from-the-workers-and-the-country"
published_at: "2022-03-25T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623dea60d9eaf_Untitled-1.jpg"
keywords: []
---

# തൊഴിലാളി ശ്രേഷ്ഠ അവാർഡ്; കെ.ടി മുരളിക്ക് തൊഴിലാളി കളുടേയും, നാടിൻ്റെയും അഭിനന്ദന പ്രവാഹം

> **Lead Summary:** **കുറ്റ്യാടി : **സംസ്ഥാന സർക്കാർ തൊഴിലാളി ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ കെ.ടി മുരളിക്ക് തൊഴിലാളി കളുടേയും, നാടിൻ്റെയും അഭിനന്ദന പ്രവാഹം.

## Article Content

**കുറ്റ്യാടി : **സംസ്ഥാന സർക്കാർ തൊഴിലാളി ശ്രേഷ്ഠ അവാർഡ് കരസ്ഥമാക്കിയ കെ.ടി മുരളിക്ക് തൊഴിലാളി കളുടേയും, നാടിൻ്റെയും അഭിനന്ദന പ്രവാഹം.

സംസ്ഥാന സർക്കാറിൻ്റെ തൊഴിലാളി ശ്രേഷ്ട അവാർഡ് കരസ്ഥമാക്കിയ ചെത്ത് തൊഴിലാളി യൂനിയൻ നേതാവും മരുതോങ്കരയിലെ പൊതുപ്രവർ ത്തകനുമായ കെ.ടി മുരളിക്ക് നാടിൻ്റെ നാനാ മേഖലകളിൽ നിന്നും അഭിനന്ദന പ്രവാഹം.

ചെത്ത് തൊഴിലാളിയും ദീർഘകാലം മരുതോങ്കര ഗ്രാമപഞ്ചായത്ത് മെമ്പറും സി.പി.ഐ എം മരുതോങ്കര ലോക്കൽ കമ്മിറ്റി അംഗവുമാണ് മുരളി താലൂക്ക് - ജില്ലാ - റീജിയണൽ എന്നിങ്ങനെ നിരവധി മേഖലകളിലെ തൊഴിലാളികളിൽ നിന്നും മത്സരിച്ചാണ് മുരളി സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ ഒരു ലക്ഷം രൂപയും ,അവാർഡും മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/33937/congratulations-to-kt-murali-from-the-workers-and-the-country)