---
title: "ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ആഹ്വാനവുമായി കേരള എൻജിഒ യൂണിയൻ ഏരിയാ സമ്മേളനം"
english_title: "Make the national strike a success; Kerala NGO Union area conference calls for"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339637/make-the-national-strike-a-success-kerala-ngo-union-area-conference-calls-for"
published_at: "2026-02-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698056dc0dda8_Kerala_NGO_Union_area_conference_calls_for.jpg"
keywords: []
---

# ദേശീയ പണിമുടക്ക് വിജയിപ്പിക്കുക; ആഹ്വാനവുമായി കേരള എൻജിഒ യൂണിയൻ ഏരിയാ സമ്മേളനം

> **Lead Summary:** **കക്കട്ടിൽ: [** കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം 42-ാമത് ഏരിയാ വാർഷിക സമ്മേളനം ഐകകണ്ഠ്യേന പാസാക്കി. കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. രഞ്ജിനി ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ: [** കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12-ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻജിഒ യൂണിയൻ നാദാപുരം ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം 42-ാമത് ഏരിയാ വാർഷിക സമ്മേളനം ഐകകണ്ഠ്യേന പാസാക്കി. കക്കട്ട് പുത്തലത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. രഞ്ജിനി ഉദ്ഘാടനം ചെയ്തു.

ടി കെ സുധീഷ് അധ്യക്ഷ നായി. ഏരിയാ സെക്രട്ടറി സതീ ശൻ ചിറയിൽ പ്രവർത്തന റിപ്പോ ർട്ടും ഏരിയാ ട്രഷറർ എ കെ ഗി രീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ടി സജിത്ത് കുമാർ, സെക്രട്ടറിയ റ്റ് അംഗം ജിതേഷ് ശ്രീധർ, വി പി രാജീവൻ, ടി വി അനീഷ്, കെ കെ വിനോദൻ എന്നിവർ സംസാരി ച്ചു. ടി കെ സുധീഷ് (പ്രസിഡൻ്റ്), കെ പി രജീഷ്, പി എം അമൂല്യ (വൈസ് പ്രസിഡന്റു മാർ), സതീശൻ ചിറയിൽ (സെ ക്രട്ടറി), കെ ഷിജു, പി എം വി ബിൻ (ജോയിൻ്റ് സെക്രട്ടറിമാർ), എ കെ ഗിരീഷ് (ട്രഷറർ) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339637/make-the-national-strike-a-success-kerala-ngo-union-area-conference-calls-for)