---
title: "നാടിനായി കൈകോർക്കാം; കായക്കൊടി പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു"
english_title: "Kayakodi Panchayat Working Group organized a public meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339649/kayakodi-panchayat-working-group-organized-a-public-meeting"
published_at: "2026-02-02T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69806287e5d2d_Group_organized_a_public_meeting.jpg"
keywords: []
---

# നാടിനായി കൈകോർക്കാം; കായക്കൊടി പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2026-27 വർഷത്തെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ജനകീയ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുന്നതിനായി ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:[ **കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2026-27 വർഷത്തെ വാർഷിക പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. ജനകീയ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുന്നതിനായി ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.ആർ. ഹാജറ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ നജ്‌മ തറവട്ടത്ത് സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഒ.പി മനോജ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ, ടി.ടി നാണു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാ ജൻ മാസ്റ്റർ, ഒ. രവീന്ദ്രൻ മാസ്റ്റർ, കെ.പി കുഞ്ഞമ്മദ്, എം.കെ മൊ യ്തു, ഗിരീഷൻ, ഇ.കെ പോക്കർ, ഷഫീഖ് പരപ്പുമ്മൽ, ക്ഷേമകാ ര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ റസീന പി.വി, ആരോഗ്യ വി ദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ അശ്വതി, മെമ്പർമാ രായ കെ.പി ബിജു, ശശിധരൻ ടി.കെ, അജിത് കുമാർ, സതീശൻ എം.പി, കെ. പ്രമോദ്, സനീഷ് പി.പി, ശ്രീജ കെ.കെ, സുഖിലേഷ് പി.പി. ഷമീന എൻ.കെ, ജുമാന അർഷാദ്, വിനീത ദിനേഷ്, സക്കീ ന എൻ.എൻ സംസാരിച്ചു. സബീന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339649/kayakodi-panchayat-working-group-organized-a-public-meeting)