---
title: "വേനൽച്ചൂടിന് മുമ്പേ ജലമെത്തി; മരുതോങ്കരയിലും പന്തിരിക്കരയിലും കനാൽ തുറന്നതിൽ കർഷകർക്ക് ആശ്വാസമായി"
english_title: "Water arrived before the summer heat; Delighted to see canals opened in Maruthonkara and Pandirikara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339660/water-arrived-before-the-summer-heat-delighted-to-see-canals-opened-in-maruthonkara-and-pandirikara-NEW"
published_at: "2026-02-02T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980690ed333e_Delighted_to_see_canals_opened_in_Maruthonkara_and_Pandirikara.jpg"
keywords: []
---

# വേനൽച്ചൂടിന് മുമ്പേ ജലമെത്തി; മരുതോങ്കരയിലും പന്തിരിക്കരയിലും കനാൽ തുറന്നതിൽ കർഷകർക്ക് ആശ്വാസമായി

> **Lead Summary:** **തൊട്ടിൽപ്പാലം: [ **വേനൽ കഠിനമാകുന്നതിന് മുൻപേ കനാൽ തുറന്നത് കർഷകർക്ക് വലിയ ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ പെരുവണ്ണാമുഴി ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം വൈകുന്നേരം നാല് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് മേഖലയിൽ എത്തിച്ചേർന്നു. കാർഷിക ആവശ്യങ്ങൾക്കായി മുൻകൂട്ടി വെള്ളമെത്തിയതിന്റെ ആഹ്ലാദത്തിലാണ് പ്രദേശത്തെ കർഷകർ.

## Article Content

**തൊട്ടിൽപ്പാലം: [ **വേനൽ കഠിനമാകുന്നതിന് മുൻപേ കനാൽ തുറന്നത് കർഷകർക്ക് വലിയ ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ പെരുവണ്ണാമുഴി ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം വൈകുന്നേരം നാല് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് മേഖലയിൽ എത്തിച്ചേർന്നു. കാർഷിക ആവശ്യങ്ങൾക്കായി മുൻകൂട്ടി വെള്ളമെത്തിയതിന്റെ ആഹ്ലാദത്തിലാണ് പ്രദേശത്തെ കർഷകർ.

കനാലിലൂടെ പൊടിയും മാലിന്യങ്ങളും കലർന്ന വെള്ളം ഒഴുകിയെത്തുന്നത് കാണാൻ നിരവധി ആളുകളാണ് കനാൽ കരയിൽ തടിച്ചുകൂടിയത്. കനാൽ തുറക്കുന്നതിന് മുന്നോടിയായി കാടുവെട്ടിയും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കിയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും, നീരൊഴുക്കിനൊപ്പം വൻതോതിൽ കരിയിലകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴുകിയെത്തി.

കടിയങ്ങാട്  പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കരക്ക് സമീപം പട്ടാണിപ്പാറയിൽ നിന്നാണ് മെയിൻ കനാൽ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും തിരിയുന്നത്. ഇതിൽ വടകര താലൂക്ക് പ്രദേശത്ത് ജല വിതരണത്തിനുള്ള 34.27 കിലോമീ റ്റർ ദൂരമുള്ള വലതുകര മെ യിൻ കനാലാണ് തുറന്നത്. ഇതിന്റെ അറ്റം വില്യാപ്പള്ളി വരെയുണ്ട്. തുടക്കത്തിൽ അഞ്ച് സെന്റിമീറ്റർ മാത്രമാണ് പെരുവണ്ണാമുഴിയിലെ ഷട്ടർ ഉയർത്തുക. അത് കൊണ്ട് വെള്ളത്തിന്റെ ഒഴുക്കുകുറവാണ് . കനാൽ വെള്ളം ലഭിക്കാത്തതിനാൽ ആയഞ്ചേരിയിൽ 150 ഏക്കർ പുഞ്ചകൃഷി വരണ്ടുണങ്ങുന്നതായ പരാതിയെ തുടർന്നാണ് കനാൽ നേരത്തെ തുറന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339660/water-arrived-before-the-summer-heat-delighted-to-see-canals-opened-in-maruthonkara-and-pandirikara-NEW)