---
title: "സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം"
english_title: "Kuttiadi Bank's 'Grihanidhi' scheme launched"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339813/kuttiadi-banks-grihanidhi-scheme-launched-NEW"
published_at: "2026-02-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698195214cd16_Kuttiadi_Banks_Grihanidhi_scheme_launched.jpg"
keywords: []
---

# സമ്പാദ്യം ഇനി ലളിതം; കുറ്റ്യാടി ബാങ്കിന്റെ 'ഗൃഹനിധി' പദ്ധതിക്ക് തുടക്കം

> **Lead Summary:** **കുറ്റ്യാടി: [** കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പുതിയ സേവിങ്സ് പദ്ധതിയായ 'ഗൃഹനിധി'ക്ക് തുടക്കം കുറിച്ചു. സാധാരണക്കാർക്കിടയിൽ നിക്ഷേപശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ബാങ്ക് പ്രത്യേകം തയ്യാറാക്കിയ ഹുണ്ടികകൾ പദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ വീടുകളിൽ സ്ഥാപിക്കും. നിശ്ചിത കാലയളവിൽ ബാങ്ക് ഏജന്റുമാർ വീടുകളിലെത്തി ഈ തുക ശേഖരിച്ച് നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് പദ്ധതിയുടെ രീതി.

## Article Content

**കുറ്റ്യാടി: [** കുറ്റ്യാടി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പുതിയ സേവിങ്സ് പദ്ധതിയായ 'ഗൃഹനിധി'ക്ക് തുടക്കം കുറിച്ചു. സാധാരണക്കാർക്കിടയിൽ നിക്ഷേപശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ബാങ്ക് പ്രത്യേകം തയ്യാറാക്കിയ ഹുണ്ടികകൾ പദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ വീടുകളിൽ സ്ഥാപിക്കും. നിശ്ചിത കാലയളവിൽ ബാങ്ക് ഏജന്റുമാർ വീടുകളിലെത്തി ഈ തുക ശേഖരിച്ച് നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് പദ്ധതിയുടെ രീതി.

സഹകരണമേഖലയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത്. ബാങ്ക് പ്രസിഡൻ്റ് പി സി രവീന്ദ്രൻ ഉദ് ഘാടനംചെയ്തു.വൈസ് പ്രസിഡന്റ് ആർ ഗംഗാധരൻ, ഡയറക്ടർ എൻ പി പു രുഷു, ടി കെ ജമാൽ, ഒ പി രജിന, ജീവനക്കാരായ എം കെ രാജീവൻ, വിനോദൻ കുരാറ, കെ രജിൽ, രാജേഷ്, രോഷ്ണ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ബീന സ്വാഗതം പറ ഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339813/kuttiadi-banks-grihanidhi-scheme-launched-NEW)