---
title: "മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു"
english_title: "Burglary attempt; Attempt to break into house in the middle of the night, three-member gang escapes after family members wake up"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/339890/burglary-attempt-attempt-to-break-into-house-in-the-middle-of-the-night-three-member-gang-escapes-after-family-members-wake-up"
published_at: "2026-02-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981c3e33962a_Burglary_attempt.jpg"
keywords: []
---

# മോഷണശ്രമം; അർദ്ധരാത്രിയിൽ വീട് കുത്തിത്തുറക്കാൻ ശ്രമം, വീട്ടുകാർ ഉണർന്നതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു

> **Lead Summary:** കുറ്റ്യാടി: മുള്ളൻകുന്നിലെ ഓലിക്കൽ ജോസിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ സംഘം ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയും ലൈറ്റുകൾ ഇടുകയും ചെയ്തതോടെ മൂന്നംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

## Article Content

കുറ്റ്യാടി: മുള്ളൻകുന്നിലെ ഓലിക്കൽ ജോസിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ സംഘം ശ്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയും ലൈറ്റുകൾ ഇടുകയും ചെയ്തതോടെ മൂന്നംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരാൾ ബൈക്കിലും മറ്റു രണ്ടുപേർ തൊട്ടടുത്ത പുഴയിലേക്കുമാണ് ചാടി രക്ഷപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. എന്നാൽ, പുഴയുടെ പരിസരത്ത് നിന്ന് കവർച്ചാ സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ഇരുമ്പ് പാര അടങ്ങിയ ബിഗ്‌ഷോപ്പർ നാട്ടുകാർ കണ്ടെടുത്തു. വിവരമറിഞ്ഞ് തൊട്ടിൽപാലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ആഴ്ചയും തൊട്ടിൽപാലം ടൗണിലെ രണ്ട് കടകളിൽ മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന മോഷണങ്ങൾ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/339890/burglary-attempt-attempt-to-break-into-house-in-the-middle-of-the-night-three-member-gang-escapes-after-family-members-wake-up)