---
title: "കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം"
english_title: "Neglect towards Kerala; DYFI protests against central budget in Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340322/neglect-towards-kerala-dyfi-protests-against-central-budget-in-kunnummal"
published_at: "2026-02-05T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698464f414832_DYFI_protests_against_central_budget_in_Kunnummal.jpg"
keywords: []
---

# കേരളത്തോടുള്ള അവഗണന; കേന്ദ്രബജറ്റിനെതിരെ കുന്നുമ്മലിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം

> **Lead Summary:** **കുറ്റ്യാടി: [**[ ] കേരളത്തോടുള്ള കടുത്ത അവഗണനയിലും യുവജന വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചു കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കുറ്റ്യാടി: [**[ ] കേരളത്തോടുള്ള കടുത്ത അവഗണനയിലും യുവജന വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചു കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നയങ്ങൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളതെന്നും ഇത് അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസന ആവശ്യങ്ങളെ പാടെ അവഗണിച്ച കേന്ദ്ര നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധ  യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി എം.കെ. നികേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ, അഞ്ജു ശ്രീധർ, ശരൺ റാം, വി. അനൂപ്, എം. സബീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340322/neglect-towards-kerala-dyfi-protests-against-central-budget-in-kunnummal)