---
title: "'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Mahila Congress Kuttiyadi Mandal Convention organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340353/mahila-congress-kuttiyadi-mandal-convention-organized"
published_at: "2026-02-05T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69848373e53fc_Mahila_Congress_Kuttiyadi_Mandal_Convention_organized.jpg"
keywords: []
---

# 'പുതുയുഗ യാത്ര'; മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി**: [** **മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സറീന പുറ്റങ്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാപരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

## Article Content

**കുറ്റ്യാടി**: [** **മഹിളാ കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സറീന പുറ്റങ്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനാപരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. ഗീത, ഹാഷിം നമ്പാടൻ, കെ.കെ. നഫീസ, ബിന്ദു തയ്യിൽ, ലീബ സുനിൽ, വി.പി. സുമയ്യ, സുബൈദ തെരുവത്ത്, കെ.കെ. സോഫിയ, എം.പി. സിന്ധു, വി.പി. രമ്യ സുധീർ, എ.കെ. വിമല, പി. സുലൈഖ, കെ. മഷ്ഹൂദ എന്നിവർ സംസാരിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' യ്ക്ക് ഈ മാസം 11-ന് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാനും കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലത്തിലെ സ്ത്രീശക്തിയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് യാത്രയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായി വരുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340353/mahila-congress-kuttiyadi-mandal-convention-organized)