---
title: "മാതൃകയാക്കേണ്ട വ്യക്തിത്വം; കായക്കൊടിയിൽ കെകെ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു"
english_title: "KK Radhakrishnan Master organized a memorial service and floral tributes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340466/kk-radhakrishnan-master-organized-a-memorial-service-and-floral-tributes-NEW"
published_at: "2026-02-06T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985875fe6b77_kayakodi.jpg"
keywords: []
---

# മാതൃകയാക്കേണ്ട വ്യക്തിത്വം; കായക്കൊടിയിൽ കെകെ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

> **Lead Summary:** **കായക്കൊടി [ ** സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.കെ. രാധാകൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം ബി.ജെ.പി നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് മണലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**കായക്കൊടി [ ** സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.കെ. രാധാകൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം ബി.ജെ.പി നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് മണലേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ മൂല്യച്യുതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിത്വമായിരുന്നു രാധാകൃഷ്ണൻ മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു. ബി.ജെ.പി നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ്, ജന്മഭൂമി ലേഖകൻ തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും രാമദാസ് മണലേരി കൂട്ടിച്ചേർത്തു.

ബി.ജെ.പി നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് എം.സി. അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, വി.കെ. ശ്രീജിത്ത്, കെ. ഗിരീഷ്, ശ്രീനിവാസൻ, മിഥുൻ എന്നിവർ സംസാരിച്ചു.

ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡന്റ്‌ എം സി അനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കുമാർ, ശ്രീജിത്ത്‌ വി കെ, ഗിരീഷ് കെ, ശ്രീനിവാസൻ, മിഥുൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340466/kk-radhakrishnan-master-organized-a-memorial-service-and-floral-tributes-NEW)