---
title: "കുറ്റ്യാടി ഇളകിമറിയും; വിഡി സതീശന്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തൊഴിലാളി സംഘടന"
english_title: "The labor union is ready to welcome VD Satheesan's new era."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340475/the-labor-union-is-ready-to-welcome-vd-satheesans-new-era"
published_at: "2026-02-06T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985918eda4fc_THOYILALI_MEETING_.jpg"
keywords: []
---

# കുറ്റ്യാടി ഇളകിമറിയും; വിഡി സതീശന്റെ പുതുയുഗ യാത്രയെ വരവേൽക്കാൻ ഒരുങ്ങി തൊഴിലാളി സംഘടന

> **Lead Summary:** **കുറ്റ്യാടി : [** പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം തൊഴിലാളി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാൻ യു.ഡി.എഫ് സംയുക്ത തൊഴിലാളി സംഘടന കൺവെൻഷൻ തീരുമാനിച്ചു. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുറ്റ്യാടിയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

## Article Content

**കുറ്റ്യാടി : [** പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം തൊഴിലാളി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കാൻ യു.ഡി.എഫ് സംയുക്ത തൊഴിലാളി സംഘടന കൺവെൻഷൻ തീരുമാനിച്ചു. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുറ്റ്യാടിയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി നടക്കുന്ന വിളംബര റാലിയിൽ കുറ്റ്യാടി മേഖലയിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കും. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.ടി. ലിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ മനാഫ് മുഖ്യപ്രഭാഷണം നടത്തി.

പി.കെ. റഫീഖ്, ഒ.പി. ബിജീഷ്, പി.ടി. കുഞ്ഞമ്മദ്, പി.സി. രവീന്ദ്രൻ, എൻ. ലിനേഷ്, സി. അഹമ്മദ്, ജിതിൻ, എം.വി. സഫീർ, കെ.പി. അജേഷ്, മുഹമ്മദ് മേലേത്ത്, കെ.പി. അശോകൻ, ബഷീർ കല്ലോട്, കെ.കെ. സുരേന്ദ്രൻ, വി.ടി. റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340475/the-labor-union-is-ready-to-welcome-vd-satheesans-new-era)