---
title: "തൈകൾക്കായി ദൂരെ പോകേണ്ട; കാവിലുംപാറയിൽ വിത്തുതേങ്ങ നഴ്‌സറി ഒരുങ്ങും, ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു"
english_title: "MLA announces that a coconut seed nursery will be set up in Kavilumpara, Rs 50 lakh has been allocated in the budget"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340489/mla-announces-that-a-coconut-seed-nursery-will-be-set-up-in-kavilumpara-rs-50-lakh-has-been-allocated-in-the-budget"
published_at: "2026-02-06T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69859f501a9fd_E_K_VIJATYAN_MA_L.jpg"
keywords: []
---

# തൈകൾക്കായി ദൂരെ പോകേണ്ട; കാവിലുംപാറയിൽ വിത്തുതേങ്ങ നഴ്‌സറി ഒരുങ്ങും, ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു

> **Lead Summary:** **കാവിലുംപാറ:[ ** കാവിലുംപാറ പഞ്ചായത്തിൽ പുതിയ വിത്തുതേങ്ങ നഴ്‌സറി ആരംഭിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. പ്രദേശത്തെ കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

## Article Content

**കാവിലുംപാറ:[ ** കാവിലുംപാറ പഞ്ചായത്തിൽ പുതിയ വിത്തുതേങ്ങ നഴ്‌സറി ആരംഭിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. പ്രദേശത്തെ കർഷകരുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

നിലവിൽ കാവിലുംപാറ, മരുതോങ്കര, കായക്കൊടി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന വിത്തുതേങ്ങകൾ തിക്കോടി ഉൾപ്പെടെയുള്ള നഴ്‌സറികളിൽ എത്തിച്ചാണ് മുളപ്പിക്കുന്നത്. അവിടെ നിന്നാണ് പിന്നീട് തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നത്. എന്നാൽ വിത്തുതേങ്ങ ശേഖരിക്കുന്ന പ്രദേശത്തു തന്നെ നഴ്‌സറി സംവിധാനം വേണമെന്നത് കർഷകരുടെ വലിയ ആവശ്യമായിരുന്നു.

പുതിയ നഴ്‌സറി യാഥാർത്ഥ്യമാകുന്നതോടെ വിത്തുതേങ്ങകൾ മുളപ്പിക്കാനും ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ പ്രാദേശികമായി തന്നെ വിതരണം ചെയ്യാനും സാധിക്കും. നഴ്‌സറി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340489/mla-announces-that-a-coconut-seed-nursery-will-be-set-up-in-kavilumpara-rs-50-lakh-has-been-allocated-in-the-budget)