---
title: "നാടൊരുങ്ങുന്നു; പുതുയുഗ യാത്രക്ക് കുറ്റ്യാടിയിൽ  സർവ്വീസ് സംഘടനകൾ സ്വീകരണമൊരുക്കും "
english_title: "Service organizations to host new year's journey in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340522/service-organizations-to-host-new-years-journey-in-kuttiadi"
published_at: "2026-02-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b75aeb514_service_sankhadana_.jpg"
keywords: []
---

# നാടൊരുങ്ങുന്നു; പുതുയുഗ യാത്രക്ക് കുറ്റ്യാടിയിൽ  സർവ്വീസ് സംഘടനകൾ സ്വീകരണമൊരുക്കും 

> **Lead Summary:** കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ യു.ഡി.എഫ് സർവ്വീസ് സംഘടനകളുടെ കൺവെൻഷൻ തീരുമാനിച്ചു. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുറ്റ്യാടിയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

## Article Content

കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ യു.ഡി.എഫ് സർവ്വീസ് സംഘടനകളുടെ കൺവെൻഷൻ തീരുമാനിച്ചു. ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുറ്റ്യാടിയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

യാത്രയുടെ പ്രചരണാർത്ഥം ഫെബ്രുവരി 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി ടൗണിൽ വിളംബര ജാഥ നടത്താനും യോഗം തീരുമാനിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബി. മുഷ്താഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. വിജേഷ്, പി.പി. ദിനേശൻ, ജി.കെ. വരുൺ കുമാർ, ടി.വി. രാഹുൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340522/service-organizations-to-host-new-years-journey-in-kuttiadi)