---
title: "കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട; വീട്ടിൽ സൂക്ഷിച്ച 34 കിലോ കഞ്ചാവ് പിടികൂടി"
english_title: "Massive ganja bust in Kuttiadi; 34 kg of ganja stored at home seized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340609/massive-ganja-bust-in-kuttiadi-34-kg-of-ganja-stored-at-home-seized"
published_at: "2026-02-06T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69861cc8ce3bf_15.jpg"
keywords: []
---

# കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട; വീട്ടിൽ സൂക്ഷിച്ച 34 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. 34.186 കിലോ കഞ്ചാവ് പിടികൂടി. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. പൊലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയിൽ വൻ കഞ്ചാവ് വേട്ട. 34.186 കിലോ കഞ്ചാവ് പിടികൂടി. കുറ്റ്യാടി കമ്മനത്താഴ പുത്തൻപുരയിൽ സുബൈർ വീട്ടിൽ സൂക്ഷിച്ച 36.186 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതി ഒളിവിലാണ്. പൊലീസ് എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വർഷവും 500ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് ഓട്ടോ ഡ്രൈവറായ സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്യേഷണമാണ് കഞ്ചാവ് വേട്ടയിലേക്ക് എത്തിയത്.

നാദാപുരം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുറ്റ്യാടി എസ് ഐ സമീറിന്റെ നേതൃത്വത്തിൽ നാദാപുരം ഡി.വൈ.എസ്.പിയും സ്പെഷ്യൽ സ്ക്വാഡും കുറ്റ്യാടി പൊലീസും ചേർന്ന് ആണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340609/massive-ganja-bust-in-kuttiadi-34-kg-of-ganja-stored-at-home-seized)