---
title: "'ഭാരതീയം-26'; ആശയ സംവാദങ്ങളുമായി കുറ്റ്യാടിയിൽ സാംസ്കാരിക വിരുന്നൊരുങ്ങുന്നു"
english_title: " A cultural feast is being prepared in Kuttiadi with ideological debates"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340714/a-cultural-feast-is-being-prepared-in-kuttiadi-with-ideological-debates"
published_at: "2026-02-07T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986f7ac7d54e_p_c_vishnunadan.jpg"
keywords: []
---

# 'ഭാരതീയം-26'; ആശയ സംവാദങ്ങളുമായി കുറ്റ്യാടിയിൽ സാംസ്കാരിക വിരുന്നൊരുങ്ങുന്നു

> **Lead Summary:** കുറ്റ്യാടി : ആശയ സംവാദങ്ങളുടെ ആസ്വാദന വിരുന്നുമായി സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന ഡെലിഗേറ്ററി ഡയലോഗ് സ് 'ഭാരതീയം-26' ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കുറ്റ്യാടി എംഐയുപി സ്കൂളിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

## Article Content

കുറ്റ്യാടി : ആശയ സംവാദങ്ങളുടെ ആസ്വാദന വിരുന്നുമായി സബർമതി സാംസ്കാരിക വേദി കുറ്റ്യാടി സംഘടിപ്പിക്കുന്ന ഡെലിഗേറ്ററി ഡയലോഗ് സ് 'ഭാരതീയം-26' ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കുറ്റ്യാടി എംഐയുപി സ്കൂളിൽ വെച്ച് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

സ്നേഹം, ജനാധിപത്യം, സഹിഷ്ണുത, സഹവർത്തിത്വം, മതേതരത്വം തുടങ്ങിയവ സംരക്ഷിക്കാൻ പരസ്പര സ്നേഹം മാത്രമാണ് പ്രതിവിധി എന്ന സന്ദേശവുമായാണ് സബർമതി ഭാരതീയത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും.

> 10 മണിക്ക് പി.സി. വിഷ്ണു നാഥ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ' ജെൻസി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം " എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. 11.15 മുതൽ 12 മണി വരെ " ശ്രീനിവാസൻ സിനിമയിലെ നർമ്മവും മർമ്മവും "എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണനും, ഉച്ചയ്ക്ക് 12.15 മുതൽ 1 മണി വരെ " സാങ്കേതിക സംസ്കാരം മലയാളം കഥകളിൽ "എന്ന വിഷയത്തിൽ സന്തോഷ് ഏച്ചിക്കാനവും, 2 മുതൽ 3 വരെ " സ്വാതന്ത്ര്യം സ്ത്രി വർത്തമാനം ' എന്ന വിഷയത്തിൽ ഫാത്തിമ തഹ്ലിയയും, വൈകുന്നേരം 3.15 മുതൽ 4 മണി വരെ " വർഗ്ഗീയത കടന്നുകയറുന്ന പൊതു മണ്ഡലങ്ങൾ " എന്ന വിഷയത്തിൽ ഷിബു മീരാനും ആളുകളുമായി സംവദിക്കും. 4 മണി മുതൽ 5.30 വരെ തകഴി ബാബുവും പാർട്ടിയും നയിക്കുന്ന സംഗീത സായാഹ്നവും നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ എസ്. ജെ. സജീവ് കുമാർ, ബാലൻ തളിയിൽ തുടങ്ങിയവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340714/a-cultural-feast-is-being-prepared-in-kuttiadi-with-ideological-debates)