---
title: "ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്"
english_title: "Tourism Department- Approval has been given for projects worth Rs. 21 crore in Kuttyadi constituency- Public Works Minister PA Muhammad Riyaz"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340750/tourism-department-approval-has-been-given-for-projects-worth-rs-21-crore-in-kuttyadi-constituency-public-works-minister-pa-muhammad-riyaz"
published_at: "2026-02-07T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69870e32dbddb_crore_in_Kuttyadi_constituency-_Public_Works_Minister_PA_Muhammad_Riyaz.jpg"
keywords: []
---

# ടൂറിസം വകുപ്പ്-കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 21 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി സർക്കാർ 21 കോടി രൂപയുടെ അനുമതി നൽകിയതായി പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി സർക്കാർ 21 കോടി രൂപയുടെ അനുമതി നൽകിയതായി പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

ലോകനാർക്കാവ് ക്ഷേത്രത്തിലെ തീർത്ഥാടന ടൂറിസം വികസനം ലക്ഷ്യമാക്കി തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 6.69 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 3.91കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിക്കുകയുണ്ടായി. ബാക്കി തുക ഉപയോഗിച്ച് മ്യൂസിയം പ്രവർത്തിയുടെ നിർമ്മാണം പുരോഗമിച്ചു വരുന്നതായും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.

4.50 കോടി രൂപയുടെ പിൽഗ്രിം ടൂറിസം ഡെവലപ്മെൻറ് എറ്റ്ലോകനാർക്കാവ് ടെമ്പിൾ എന്ന പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. മികച്ച താമസ സൗകര്യമാണ് ഈ പദ്ധതിയുടെ ഭാഗമായി ലോകനാർക്കാവിൽ ക്രമീകരിച്ചിട്ടുള്ളത്.

മണിയൂർ ഗ്രാമപഞ്ചായത്തിലെ ചൊവ്വാപ്പുഴ ഇക്കോ ടൂറിസം പദ്ധതിക്കായി 99.7 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഈ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുന്നതിനായി അക്വാട്ടിക്ക് ട്രെയിനിങ് സെന്റർ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ എന്ന പദ്ധതിക്ക് 99.5 ലക്ഷം രൂപയുടെ അംഗീകാരം നൽകിയതായും ബഹുമാനപ്പെട്ട മന്ത്രി അറിയിച്ചു.

കുറ്റ്യാടി ടൗണിൽ നിന്നും കുറ്റ്യാടി പുഴയോരത്തെക്കുള്ള കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച 2 കോടി രൂപയുടെ പദ്ധതി ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ് . ഈ പദ്ധതിക്ക് ഉടൻ തന്നെ ഭരണാനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340750/tourism-department-approval-has-been-given-for-projects-worth-rs-21-crore-in-kuttyadi-constituency-public-works-minister-pa-muhammad-riyaz)