---
title: "ചെസ്സ് പോരാട്ടം; നിട്ടൂരിൽ സെഞ്ച്വറി ക്ലബ് ജില്ലാ ടൂർണമെന്റിൽ ഹിരൺ കൃഷ്ണയ്ക്ക് കിരീടം"
english_title: "Chess tournament title"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340882/chess-tournament-title"
published_at: "2026-02-08T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698847680451f_kuttiadi_1.jpg"
keywords: []
---

# ചെസ്സ് പോരാട്ടം; നിട്ടൂരിൽ സെഞ്ച്വറി ക്ലബ് ജില്ലാ ടൂർണമെന്റിൽ ഹിരൺ കൃഷ്ണയ്ക്ക് കിരീടം

> **Lead Summary:** **കുറ്റ്യാടി: [ **നിട്ടൂർ പൊയിൽമുക്ക് സെഞ്ച്വറി ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ജില്ലാ ചെസ് ടൂർണമെന്റ് ആവേശകരമായി പൂർത്തിയായി.

## Article Content

**കുറ്റ്യാടി: [ **നിട്ടൂർ പൊയിൽമുക്ക് സെഞ്ച്വറി ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ജില്ലാ ചെസ് ടൂർണമെന്റ് ആവേശകരമായി പൂർത്തിയായി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.വി. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മത്സരത്തിൽ വി.പി. ഹിരൺ കൃഷ്ണ ഒന്നാം സ്ഥാനവും എൻ.കെ. ഹാരിസ് രണ്ടാം സ്ഥാനവും അൻവിത ആർ. പ്രവീൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഷ്‌റഫ് നങ്ങാറത്ത്, കെ. ഗഫൂർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. ടൂർണമെന്റിനോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന ചെസ് താരങ്ങളായ പി.പി. അഹമ്മദ് ഹാജി, പി.കെ. സൂപ്പി, കെ.പി. അബ്ദുള്ള എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

പഞ്ചായത്ത് അംഗങ്ങളായ ജംഷീല അസ്മർ, കെ.കെ. ഷാജു എന്നിവർക്കൊപ്പം സി. ബഷീർ, അഷർ കൈനാട്ടി, ടി. നവാസ്, ആഷിഖ്, സൂപ്പി ചിറ്റാരി, കുഞ്ഞമ്മത്, കാസിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340882/chess-tournament-title)