---
title: "'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു"
english_title: "'Varacharthu' organized in Kuttiadi to welcome 'Puthuyuga Yatra'"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340891/varacharthu-organized-in-kuttiadi-to-welcome-puthuyuga-yatra"
published_at: "2026-02-08T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988536c9798e_9.jpg"
keywords: []
---

# 'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് സംസ്ക്കാര സാഹിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു. നിരവധി ചിത്രകാരന്മാരും കലാ-സാംസ്കാരിക പ്രവർത്തകരും ചേർന്ന് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചാണ് യാത്രയ്ക്ക് സ്വാഗതം ആശംസിച്ചത്. എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ ഗാന്ധിചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് സ്വാഗതം ആശംസിച്ച് സംസ്ക്കാര സാഹിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ 'വരച്ചാർത്ത്' സംഘടിപ്പിച്ചു. നിരവധി ചിത്രകാരന്മാരും കലാ-സാംസ്കാരിക പ്രവർത്തകരും ചേർന്ന് ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചാണ് യാത്രയ്ക്ക് സ്വാഗതം ആശംസിച്ചത്. എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ ഗാന്ധിചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

പി.പി. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പ്രതിഷ് കോട്ടപ്പള്ളി, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ മനാഫ്, കെ.പി. അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, പി.കെ. ഷമീർ, ബാലൻ തളിയിൽ, എസ്.ജെ. സജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340891/varacharthu-organized-in-kuttiadi-to-welcome-puthuyuga-yatra)