---
title: "നിട്ടൂരിൽ ബുദ്ധിപ്പടയൊരുക്കം; ജില്ലാ ചെസ്സ് ടൂർണമെന്റിൽ തലമുറകൾ മാറ്റുരച്ചു"
english_title: "Generations clash in district chess tournament"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/340993/generations-clash-in-district-chess-tournament"
published_at: "2026-02-09T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897619c64fc_CHESS_KUTTIYADI.jpg"
keywords: []
---

# നിട്ടൂരിൽ ബുദ്ധിപ്പടയൊരുക്കം; ജില്ലാ ചെസ്സ് ടൂർണമെന്റിൽ തലമുറകൾ മാറ്റുരച്ചു

> **Lead Summary:** **കുറ്റ്യാടി :[ **നിട്ടൂർ പൊയിൽ മുക്ക് സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ജില്ലാ ചെസ്സ് ടൂർണമെന്റ് ശ്രദ്ധേയമായി. 11 വയസ്സുള്ളവർ മുതൽ 75 വയസ്സുവരെയുള്ളവർ ഒരേ വേദിയിൽ മാറ്റുരച്ച മത്സരം തലമുറകളുടെ പോരാട്ടവേദിയായി മാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി :[ **നിട്ടൂർ പൊയിൽ മുക്ക് സെഞ്ച്വറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് ജില്ലാ ചെസ്സ് ടൂർണമെന്റ് ശ്രദ്ധേയമായി. 11 വയസ്സുള്ളവർ മുതൽ 75 വയസ്സുവരെയുള്ളവർ ഒരേ വേദിയിൽ മാറ്റുരച്ച മത്സരം തലമുറകളുടെ പോരാട്ടവേദിയായി മാറി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്ദുള്ള ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ചെസ്സ് രംഗത്തെ മുതിർന്ന പ്രതിഭകളായ പി.പി. അഹമ്മദ് ഹാജി, പി.കെ. സൂപ്പി, കെ.പി. അബ്ദുല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെസ്സ് കളിയെ നെഞ്ചിലേറ്റുന്ന മുതിർന്ന തലമുറയെ ആദരിച്ചത് ടൂർണമെന്റിന്റെ മാറ്റ് കൂട്ടി.

വാശിയേറിയ മത്സരത്തിനൊടുവിൽ വി.പി. ഹിരൺ കൃഷ്ണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൻ.കെ. ഹാരിസ് രണ്ടാം സ്ഥാനവും, അൻവിത ആർ. പ്രവീൺ മൂന്നാം സ്ഥാനവും നേടി. അഷ്റഫ് നങ്ങ്യാറത്ത്, കെ. ഗഫൂർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.

കെ.വി. കുഞ്ഞബ്ദുള്ള അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ജംഷീല അസ്മർ, കെ.കെ. ഷാജു എന്നിവരും സി. ബഷീർ, അഷ്ക്കർ കൈനാട്ടി, ടി. നവാസ്, അസ്ലം, ആഷിഖ്, സൂപ്പി ചിറ്റാരി, കുഞ്ഞമ്മത്, കാസിം തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/340993/generations-clash-in-district-chess-tournament)