---
title: "'പുതുയുഗ യാത്ര'; സാംസ്കാരിക കല ജാഥയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന് കുറ്റ്യാടിയിൽ നടക്കും"
english_title: "District level inauguration of cultural art procession to be held in Kuttiadi today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341057/district-level-inauguration-of-cultural-art-procession-to-be-held-in-kuttiadi-today-new-update "
published_at: "2026-02-09T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989a407c1d09_v_d_satheeshan_.jpg"
keywords: []
---

# 'പുതുയുഗ യാത്ര'; സാംസ്കാരിക കല ജാഥയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന് കുറ്റ്യാടിയിൽ നടക്കും

> **Lead Summary:** കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയോടനുബന്ധിച്ച് കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംഘടിപ്പിക്കുന്ന കലാജാഥ 9, 10, 11 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. കേരളത്തിന്റെ സമകാലിക സാഹചര്യം വരച്ചുകാട്ടുന്ന ‘കള്ളനും കപ്പിത്താനും’ എന്ന നാടകമാണ് ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നത്.

## Article Content

കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയോടനുബന്ധിച്ച് കെപിസിസി സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംഘടിപ്പിക്കുന്ന കലാജാഥ 9, 10, 11 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. കേരളത്തിന്റെ സമകാലിക സാഹചര്യം വരച്ചുകാട്ടുന്ന ‘കള്ളനും കപ്പിത്താനും’ എന്ന നാടകമാണ് ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നത്.

10 ന് രാവിലെ 10 മണി പേരാമ്പ്ര, വൈകുന്നേരം 4 മണി കൊയിലാണ്ടി, 5.30 ബാലുശ്ശേരി.11 ന് രാവിലെ 10 മണി തിരുവമ്പാടി, ഉച്ചയ്ക്ക് 12 മണി കുന്ദമംഗലം,2.30 കൊടുവള്ളി, 4 മണി നന്മണ്ട, 5.30 കോഴിക്കോട്. ജാഥയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിൽ നടക്കുമെന്ന് ജില്ലാ ചെയർമാൻ കാവിൽ പി. മാധവൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341057/district-level-inauguration-of-cultural-art-procession-to-be-held-in-kuttiadi-today-new-update )