---
title: "'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി"
english_title: "Welcome to the new era of culture and literature"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341062/welcome-to-the-new-era-of-culture-and-literature"
published_at: "2026-02-09T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989a8f5e289c_varacharth.jpg"
keywords: []
---

# 'വരച്ചാർത്ത്'; പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി

> **Lead Summary:** **കുറ്റ്യാടി: [** ‘നമ്മുടെ കേരളത്തെ വീണ്ടെടുക്കുക’ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി കുറ്റ്യാടിയിൽ ‘വരച്ചാർത്ത്’ സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി കല-സാഹിത്യ-സാംസ്കാരിക പ്രവർത്തകരും ചിത്രകാരന്മാരും ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തി വേറിട്ട സ്വീകരണം ഒരുക്കി.

## Article Content

**കുറ്റ്യാടി: [** ‘നമ്മുടെ കേരളത്തെ വീണ്ടെടുക്കുക’ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് സംസ്കാര സാഹിതി കുറ്റ്യാടിയിൽ ‘വരച്ചാർത്ത്’ സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി കല-സാഹിത്യ-സാംസ്കാരിക പ്രവർത്തകരും ചിത്രകാരന്മാരും ക്യാൻവാസിൽ കൈയ്യൊപ്പ് ചാർത്തി വേറിട്ട സ്വീകരണം ഒരുക്കി.

എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ ഗാന്ധിജിയുടെ ചിത്രം വരച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പുതുയുഗ യാത്ര കേരള ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്കാര സാഹിതി ചെയർമാൻ പി.പി. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പ്രതീഷ് കോട്ടപ്പള്ളി ചടങ്ങിൽ മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ മനാഫ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341062/welcome-to-the-new-era-of-culture-and-literature)