---
title: "ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു"
english_title: "BJP protested by holding a 'reeth' at the X-ray unit of Kuttiadi Taluk Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341073/bjp-protested-by-holding-a-reeth-at-the-x-ray-unit-of-kuttiadi-taluk-hospital"
published_at: "2026-02-09T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989b1808b7b7_bjp_BJP_protested_by_holding_a_reeth_at_the_X-ray_unit_of_Kuttiadi_Taluk_Hospital.jpg"
keywords: []
---

# ആഴ്ചകളായി എക്സറേ മുടങ്ങി; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റിന് ബിജെപി ‘റീത്ത്’ വെച്ച് പ്രതിഷേധിച്ചു

> **Lead Summary:** **കുറ്റ്യാടി : [**കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ് ആഴ്ചകളായി അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബിജെപി പ്രവർത്തകർ എക്സറേ യൂണിറ്റിന് മുന്നിൽ റീത്ത് വെച്ച് വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. യൂണിറ്റ് പ്രവർത്തിക്കാത്തത് മൂലം നിർധനരായ രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്.

## Article Content

**കുറ്റ്യാടി : [**കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ് ആഴ്ചകളായി അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബിജെപി പ്രവർത്തകർ എക്സറേ യൂണിറ്റിന് മുന്നിൽ റീത്ത് വെച്ച് വേറിട്ട രീതിയിൽ പ്രതിഷേധിച്ചു. യൂണിറ്റ് പ്രവർത്തിക്കാത്തത് മൂലം നിർധനരായ രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരികയാണ്.

എക്സറേ യൂണിറ്റ് പൂട്ടിക്കിടക്കുന്നത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്വകാര്യ ലാബുകളുമായുണ്ടാക്കിയ രഹസ്യ കരാറാണ് ഇതിന് പിന്നിലെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് ആരോപിച്ചു.

ടി.ടി. അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ, തയ്യിൽ വാസു, അനീഷ് കക്കട്ടിൽ പീടിക, ഷിഗിൽ വളയന്നൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341073/bjp-protested-by-holding-a-reeth-at-the-x-ray-unit-of-kuttiadi-taluk-hospital)