---
title: "ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Preparations are complete to give a rousing welcome to the 'Puthuyuga Yatra' in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341173/preparations-are-complete-to-give-a-rousing-welcome-to-the-puthuyuga-yatra-in-kuttiadi"
published_at: "2026-02-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ac88c024db_card2.jpg"
keywords: []
---

# ആവേശക്കടൽ ഒരുങ്ങി; 'പുതുയുഗ യാത്രയ്ക്ക്' കുറ്റ്യാടിയിൽ ആവേശോജ്ജ്വല സ്വീകരണം നൽകാൻ ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **കുറ്റ്യാടി :[ ** 'നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ' എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 9 മണിക്ക് വയനാട് ജില്ലയിൽ നിന്നുള്ള പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിലേക്ക് യാത്ര പ്രവേശിക്കും.

## Article Content

**കുറ്റ്യാടി :[ ** 'നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ' എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച രാവിലെ 9 മണിക്ക് വയനാട് ജില്ലയിൽ നിന്നുള്ള പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കുറ്റ്യാടിയിലേക്ക് യാത്ര പ്രവേശിക്കും.

ഓത്യോട്ട് പാലത്തിന് സമീപം യു.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ യാത്രയെ സ്വീകരിക്കും.

പൂക്കാവടിയാട്ടത്തിൻ്റെയും മുത്തുക്കുടകളുടെയും ശിങ്കാരിമേളത്തിൻ്റെയും അകമ്പടിയോടെ യാത്രയുടെ നായകൻ വി.ഡി. സതീശനെ സ്വീകരണ കേന്ദ്രമായ കുറ്റ്യാടി പഴയ ബസ് സ്റ്റാൻ്റിലേക്ക് ആനയിക്കും. സ്വീകരണ സമ്മേളനം കെപിസിസി മുൻ പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യാത്രയെ സ്വീകരിക്കാൻ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകരെയും വഹിച്ച് എത്തുന്ന വാഹനങ്ങൾ തൊട്ടിൽപ്പാലം റോഡിലെ മുക്കത്ത് ചന്ത നടന്ന പറമ്പിൽ പാർക്ക് ചെയ്യേണ്ടത്. ബുധനാഴ്ച രാവിലെ പത്തു മണി മുതൽ പതിനൊന്ന് മണി വരെ യാത്രയുടെ വിജയത്തിനായി വാഹനങ്ങളും യാത്രക്കാരും സഹകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341173/preparations-are-complete-to-give-a-rousing-welcome-to-the-puthuyuga-yatra-in-kuttiadi)