---
title: "ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ"
english_title: "The Thira festival is celebrated at Cherukunnummal Paradevatha Temple, and the celebrations will continue till the 16th."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341178/the-thira-festival-is-celebrated-at-cherukunnummal-paradevatha-temple-and-the-celebrations-will-continue-till-the-16th"
published_at: "2026-02-10T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698acbae2d07d_VELAM_TEMBLE_KODIYETTAM.jpg"
keywords: []
---

# ഉത്സവം കൊടിയേറി; ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി, ആഘോഷങ്ങൾ 16 വരെ

> **Lead Summary:** **വേളം: [** ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പുതിയിടം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. വരുന്ന 13-ാം തീയതി വെള്ളിയാഴ്ച വരെ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകൾ തുടരും.

## Article Content

**വേളം: [** ചെറുകുന്നുമ്മൽ പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. പുതിയിടം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. വരുന്ന 13-ാം തീയതി വെള്ളിയാഴ്ച വരെ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകൾ തുടരും.

ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കലവറനിറയ്ക്കൽ ഘോഷയാത്ര 14-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. 15-ന് ഞായറാഴ്ച ഉച്ചയ്ക്ക് വിപുലമായ അന്നദാനവും വൈകുന്നേരം 7.30-ന് തണ്ടാൻ വരവ്, വെള്ളാട്ടം, സാംസ്കാരിക സദസ്സ് എന്നിവയും അരങ്ങേറും. ഉത്സവത്തിന്റെ സമാപന ദിവസമായ 16-ന് തിങ്കളാഴ്ച വൈകുന്നേരം കൊല്ലൻ വരവ്, ഇളനീർ വരവ്, എഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി 8 മണിക്ക് വെള്ളാട്ടവും തായമ്പകയും നടക്കും. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഇളംകോലം, തിരുമുടി വെപ്പ്, തിറയാട്ടം എന്നിവയോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341178/the-thira-festival-is-celebrated-at-cherukunnummal-paradevatha-temple-and-the-celebrations-will-continue-till-the-16th)