---
title: "'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ"
english_title: "Real world experiences are fading in the digital age - P.C. Vishnunath MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341195/real-world-experiences-are-fading-in-the-digital-age-pc-vishnunath-mla"
published_at: "2026-02-10T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698adb6168cca_KUTTIYADI_BARATHEEYAM_26.jpg"
keywords: []
---

# 'ഭാരതീയം 26'; യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ ഡിജിറ്റൽ യുഗത്തിൽ മാഞ്ഞുപോകുന്നു -പി.സി. വിഷ്ണുനാഥ് എം.എൽ.എ

> **Lead Summary:** **കുറ്റ്യാടി : [** കളിസ്ഥലങ്ങൾ മൊബൈൽ സ്ക്രീനുകളിലേക്ക് ചുരുങ്ങിയതോടെ യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ മനുഷ്യരിൽ നിന്നും പതുക്കെ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടിയിൽ സംഘടിപ്പിച്ച 'ഭാരതീയം 26' ഡെലിഗേറ്ററി ഡയലോഗ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് 'ജെൻസി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംവദിച്ചു.

## Article Content

**കുറ്റ്യാടി : [** കളിസ്ഥലങ്ങൾ മൊബൈൽ സ്ക്രീനുകളിലേക്ക് ചുരുങ്ങിയതോടെ യഥാർത്ഥ ലോകത്തെ അനുഭവങ്ങൾ മനുഷ്യരിൽ നിന്നും പതുക്കെ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. സബർമതി സാംസ്കാരിക വേദി കുറ്റ്യാടിയിൽ സംഘടിപ്പിച്ച 'ഭാരതീയം 26' ഡെലിഗേറ്ററി ഡയലോഗ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾ സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് 'ജെൻസി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം സംവദിച്ചു.

ഉറക്കവും മിണ്ടാട്ടവുമില്ലാതെ പൂർണ്ണസമയവും ഫോണിൽ ചിലവഴിക്കുന്ന പുതിയ തലമുറയുടെ ഡിജിറ്റൽ ശീലങ്ങൾ യഥാർത്ഥ മാനസിക ബന്ധങ്ങളെ ദുർബലപ്പെടുത്തുകയാണ്. വെർച്വൽ ഇടങ്ങളിലെ സജീവത ആത്മാർത്ഥമായ മാനുഷിക ബന്ധങ്ങളുടെ കുറവിലേക്ക് ഒരു സമൂഹത്തെ നയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എസ്.ജെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബാലൻ തളിയിൽ, ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, വി.പി. മൊയ്തു, ടി. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341195/real-world-experiences-are-fading-in-the-digital-age-pc-vishnunath-mla)