---
title: "സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Locals protest against unscientific soil excavation at Kayakodi KPES High School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341200/locals-protest-against-unscientific-soil-excavation-at-kayakodi-kpes-high-school"
published_at: "2026-02-10T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ae102c467e_KAYAKODI.jpg"
keywords: []
---

# സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ; കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ അശാസ്ത്രീയ മണ്ണെടുപ്പ്, പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** **കായക്കൊടി: [**കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പിനെത്തുടർന്ന് സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തോട് ചേർന്ന ഭാഗത്ത് വൻതോതിൽ മണ്ണുനീക്കിയതാണ് അടിത്തറയ്ക്ക് ഭീഷണിയായത്. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും വിദ്യാർഥികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

## Article Content

**കായക്കൊടി: [**കായക്കൊടി കെ.പി.ഇ.എസ് ഹൈസ്കൂളിൽ ഗ്രൗണ്ട് വിപുലീകരണത്തിനായി നടത്തിയ അശാസ്ത്രീയമായ മണ്ണെടുപ്പിനെത്തുടർന്ന് സ്കൂൾ കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തോട് ചേർന്ന ഭാഗത്ത് വൻതോതിൽ മണ്ണുനീക്കിയതാണ് അടിത്തറയ്ക്ക് ഭീഷണിയായത്. അപകടസാധ്യത കണക്കിലെടുത്ത് നിലവിൽ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും വിദ്യാർഥികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

മണ്ണിടിഞ്ഞ് കെട്ടിടം അപകടാവസ്ഥയിലായ വിവരം പുറത്തറിയാതിരിക്കാൻ ഇടിഞ്ഞ ഭാഗം വലിയ ടാർപ്പായ ഉപയോഗിച്ച് മറച്ച നിലയിലാണ്. അധികൃതരുടെ അനാസ്ഥയാണ് വിദ്യാലയത്തെയും വിദ്യാർഥികളെയും അപകടത്തിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ച് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341200/locals-protest-against-unscientific-soil-excavation-at-kayakodi-kpes-high-school)