---
title: "ദേശീയ പണിമുടക്ക്; കുറ്റ്യാടിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു"
english_title: "Vehicle campaign march organized in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341437/vehicle-campaign-march-organized-in-kuttiadi"
published_at: "2026-02-11T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c5d0956be6_12.jpg"
keywords: []
---

# ദേശീയ പണിമുടക്ക്; കുറ്റ്യാടിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[[kuttiadi.truevisionnews.com]] **വരാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി:[[kuttiadi.truevisionnews.com]] **വരാനിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.

തീക്കുനിയിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എം.കെ. ശശി ജാഥാ ലീഡർ ടി.കെ. ബിജുവിന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ സംബന്ധിച്ചു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മരുതോങ്കരയിൽ ജാഥ സമാപിച്ചു. സമാപന പൊതുയോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ. നാണു അധ്യക്ഷനായിരുന്നു.

ജാഥാ ലീഡർ ടി.കെ. ബിജു, ഉപലീഡർ കെ.സി. വിനയ കുമാർ, പൈലറ്റ് പി. ഭാസ്കരൻ, മാനേജർ വി. നാണു എന്നിവർക്ക് പുറമെ കെ.ടി. രാജൻ, കെ.കെ. നന്ദനൻ, കെ. രാജൻ, കെ. ശോഭ, പി.എം. സജിത്ത്, ടി. പവിത്രൻ, ഷിജു മുള്ളൻകുന്ന് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341437/vehicle-campaign-march-organized-in-kuttiadi)