---
title: "ഉജ്ജ്വല സ്വീകരണം; വേളത്ത് യൂത്ത് ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു"
english_title: "Youth League organized a reception for public representatives during the event."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/341726/youth-league-organized-a-reception-for-public-representatives-during-the-event-new"
published_at: "2026-02-13T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ed8f2529a4_velom_muslilm.jpg"
keywords: []
---

# ഉജ്ജ്വല സ്വീകരണം; വേളത്ത് യൂത്ത് ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു

> **Lead Summary:** **വേളം: [**[ ]വേളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. വേളം പെരുവയലിൽ നടന്ന പ്രൗഢമായ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

**വേളം: [**[ ]വേളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചു. വേളം പെരുവയലിൽ നടന്ന പ്രൗഢമായ ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ സകല മേഖലകളിലും പരാജയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സഹയാത്രികരായിരുന്നവർ പോലും സർക്കാരിനെ തള്ളിപ്പറയുന്ന ദയനീയ അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെടുമ്പോൾ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം വർദ്ധിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി സി റഷാദ് അദ്യക്ഷത വഹിച്ചു. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. കെ സി മുജി ബ് റഹ്മാൻ,പുത്തൂർ മുഹമ്മദലി, വി കെ അബ്ദുല്ല, എ.എം ഹമീദ് മാസ്റ്റർ, എം.പി ഷാജഹാൻ, പി.കെ സി അസിസ്, ഇ പി സലീ, റ ഷാദ് വി എം അനസ് കടലാട്ട്, കെ.വി മുഹമ്മദലി, ലീല ആര്യൻ, മീത്തിൽ ശ്രീധരൻ, പി പി മുഹമ്മദ് പ്രസംഗിച്ചു. സിദ്ധീഖ് ചെന്നി ലോട്ട് സ്വാഗതവും ശുഹൈബ് പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/341726/youth-league-organized-a-reception-for-public-representatives-during-the-event-new)