---
title: "ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ"
english_title: "KSPPWA demands flawless implementation of Medisep project"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342236/ksppwa-demands-flawless-implementation-of-medisep-project"
published_at: "2026-02-16T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992baf50faec_KSPPWA_demands_flawless_implementation_of_Medisep_project.jpg"
keywords: []
---

# ദ്വൈവാർഷിക സമ്മേളനം; മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്ന് കെ എസ് പി പി ഡബ്യൂ എ

> **Lead Summary:** **കുറ്റ്യാടി : [ ** മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും ഡി.എ കുടിശ്ശിക സമയബന്ധിതമായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് ഏഴാം ദ്വൈവാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി : [ ** മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും ഡി.എ കുടിശ്ശിക സമയബന്ധിതമായി അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുറ്റ്യാടി യൂണിറ്റ് ഏഴാം ദ്വൈവാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കുറ്റ്യാടി ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി. കണാരൻ അദ്ധ്യക്ഷനായി. കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീജേഷ് ഊരത്ത്, വിജയൻ വക്കത്ത്, പി.പി. ഭാസ്കരൻ, ചന്ദ്രൻ കരിപ്പാലി, ശ്രീധരൻ അമ്പാടി, വി.കെ. നാരായണൻ, കെ.പി. സുധാകരൻ, കെ.സി. രാജൻ, ഇ. എ . രാഘവൻ, പി.കെ. ശശിധരൻ,ഷംസുദ്ദീൻ, സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342236/ksppwa-demands-flawless-implementation-of-medisep-project)