---
title: "ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു"
english_title: "Shivaratri festival celebrated with devotion at Kuttiadi Kunju Matham Temple"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342246/shivaratri-festival-celebrated-with-devotion-at-kuttiadi-kunju-matham-temple"
published_at: "2026-02-16T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c1b9222fb_Kuttiadi_Kunju_Matham_Temple.jpg"
keywords: []
---

# ഭക്തിയുടെ നിറവിൽ; കുറ്റ്യാടി കുഞ്ഞുമഠം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ഭക്തിപൂർവ്വം ആഘോഷിച്ചു

> **Lead Summary:** **കുറ്റ്യാടി:[ ** കുറ്റ്യാടി കുഞ്ഞുമഠം ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം വിവിധ പരിപാടികളോടെ ഭകതിപൂർവ്വം ആചരിച്ചു. ക്ഷേത്രത്തിലെ പതിവ് പൂജകൾ, നിറമാല, വ്രത പ്രസാദ വിതരണം, അത്താഴ പൂജ, പ്രഭാഷണം കലാവിരുന്ന്, മെഗാ ഷോ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

## Article Content

**കുറ്റ്യാടി:[ ** കുറ്റ്യാടി കുഞ്ഞുമഠം ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവം വിവിധ പരിപാടികളോടെ ഭകതിപൂർവ്വം ആചരിച്ചു. ക്ഷേത്രത്തിലെ പതിവ് പൂജകൾ, നിറമാല, വ്രത പ്രസാദ വിതരണം, അത്താഴ പൂജ, പ്രഭാഷണം കലാവിരുന്ന്, മെഗാ ഷോ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

ക്ഷേത്ര ഹാളിൽ നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ മോഹനൻനൊച്ചാട് മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം പ്രസിഡണ്ട് പ്രേമൻ എം.പി അധ്യക്ഷതയും യു.കെ. അർജ്ജുനൻ സ്വാഗതവും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിൽ കെ.കെ അബി ലാഷ് കെ.പി. ദാസൻ സി.കെ. രവീന്ദ്രൻ ടി പ്രദീപൻ കെ.പി.സജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342246/shivaratri-festival-celebrated-with-devotion-at-kuttiadi-kunju-matham-temple)